കാശ്മീരിൽ 370 റദ്ദാക്കലിനെ തുടർന്ന് പാകിസ്ഥാൻ ഇന്ത്യക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ കാശ്മീർ ഇന്ത്യയുടെ ഭാഗമെന്ന പ്രസ്താവനയുമായി പാക് വിദേശകാര്യമന്ത്രി. 

യു എന്നിൽ കാശ്മീർ വിഷയം പരാമർശിക്കവെയാണു പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കാശ്മീരിനെ ഇന്ത്യൻ സംസ്ഥാനം എന്ന് വിശേഷിപ്പിച്ചത്.  കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിയ്ക്കുകയാണെന്നും 80 ലക്ഷത്തോളം കശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നുമുള്ള ആരോപണം പാക് മന്ത്രി ഉന്നയിച്ചു.  ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

കശ്മീരില്‍ 80 ലക്ഷത്തോളം ആളുകള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും പാക് മന്ത്രി ആരോപിച്ചു. കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

‘കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലായെന്ന് ലോകത്തെ തോന്നിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എല്ലാം സാധാരണ നിലയിലായെങ്കില്‍ യാഥാര്‍ഥ്യം എന്താണെന്ന് അറിയാന്‍ എന്തുകൊണ്ട് അവര്‍ വിദേശ മാധ്യമങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും എന്‍.ജി.ഒകളെയും ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല? അവര്‍ നുണ പറയുകയാണ്. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ യാഥാര്‍ഥ്യം പുറത്തുവരും. അവിടെ നടക്കുന്ന മഹാദുരന്തത്തെക്കുറിച്ച് ലോകം അറിയും’- ഖുറേഷി പറഞ്ഞു

കശ്മീരിലെ വ്യാപാരസ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതായും അടിയന്തര വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും ഖുറേഷി യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആരോപിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നും ഖുറേഷി പറഞ്ഞു.

അതേസമയം ആരോപണങ്ങളെല്ലാം തന്നെ ഇന്ത്യ  നിഷേധിച്ചു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യൻ പ്രതിനിധി തിരിച്ചടിച്ചു. പാകിസ്താന്‍ ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) വിജയ് താക്കൂര്‍ സിങ് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ വ്യക്തമാക്കി

പാകിസ്ഥാനിലെ ഒരു പ്രതിനിധിസംഘം എന്റെ രാജ്യത്തിനെതിരെ തെറ്റായതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ആഗോള തീവ്രവാദത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരില്‍നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്ന് ലോകത്തിന് അറിയാം. ഭീകരനേതാക്കള്‍ക്ക് വര്‍ഷങ്ങളോളം സംരക്ഷണം നല്‍കിയവരാണ് അവര്‍- വിജയ് താക്കൂര്‍ സിങ് വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളുടെതിനു സമാനമായി കശ്മീരിലെ പുതിയ നിയമനടപടികള്‍ പാര്‍ലമെന്റ് പാസാക്കിയ മറ്റുനിയമ നടപടികളെപ്പോലെ തന്നെയാണെന്ന് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. ആഭ്യന്തരവിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് ഒരുരാജ്യത്തിനും അംഗീകരിക്കാനാവില്ല. തീര്‍ച്ചയായും ഇന്ത്യയ്ക്കും അതിന് കഴിയില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ജമ്മുകശ്മീരില്‍ തുല്യതയും നീതിയും ഉറപ്പുവരുത്താനാണ് ഈ നടപടിയെന്നും കശ്മീരിലെ ലിംഗവിവേചനം അവസാനിപ്പിക്കാനും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കാശ്മീരിന്റെ സ്വത്ത് കൊള്ളയടിച്ചവരെ കൊല്ലാൻ ആഹ്വാനം ചെയ്ത് ജമ്മുകശ്​മീർ ഗവർണർ സത്യപാൽ മാലിക്

LEAVE A REPLY

Please enter your comment!
Please enter your name here