താഴ്വരയിലെ വാർത്തവിനിമയ സംവിധാനങ്ങൾ നിശ്ചലമാണിപ്പോഴും. പലതും പുറം ലോകം അറിയാതെയും പോകുന്നു. അത്തരം ചില സംഭവങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കാശ്മീരിൽ സന്ദർശനം നടത്തിയ സാമ്പത്തിക വിദഗ്ധനും മനുഷ്യാവകാശപ്രവർത്തകനുമായ ജീൻ ഡ്രെസ്സ്,  സി പി എം പിന്തുണയുള്ള ഡൽഹിയിൽ പ്രവർത്തിക്കുന്ന ജനവാദി മഹിളാ സമിതിയുടെ പ്രസിഡന്റ് മൈമുന മുള്ള സി പി എം എൽ പിന്തുണയുള്ള ആൾ ഇന്ത്യ പ്രോഗ്രെസിവ് വിമൻ അസോസിയേഷൻ സെക്രട്ടറിയായ കവിത കൃഷ്ണൻ ആക്ടിവിസ്റ്റായ വിമൽ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത് കേന്ദ്രസർക്കാരിൻ്റെ കാശ്മീർ നടപടി ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം തന്നെയാണെന്നാണു. ‘കശ്മീർ കെജ്‌ഡ്‌’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇങ്ങനെ പോകുന്നു.

ആഗസ്റ്റ് ആറാം തിയതി സമീർ അഹ്മദ് എന്ന ഗ്രാഫിക് ഡിസൈനർ വീടിനു തൊട്ടടുത്ത് നിലയുറപ്പിച്ചിട്ടുള്ള സി ആർ പി എഫ് ജവാനോടു ഒരു വൃദ്ധന് അതുവഴി കടന്നുപോകുവാനുള്ള അനുവാദം നല്കണം എന്നാവശ്യപ്പെടുന്നു .അതേദിവസം തന്നെ പിന്നീട് സമീർ വീടിന്റെ വാതിൽ തുറക്കുന്നു, സി പി ആർ എഫ് ഫോഴ്സ് അയാൾക്ക്‌ നേരെ പെല്ലറ്റു തോക്കുകൊണ്ട് വെടിയുതിർക്കുന്നു. 172 പെല്ലറ്റുകൾ അയാളുടെ മുഖത്തുനിന്നും കൈകളിൽനിന്നും കണ്ടെത്തി.

11 വയസുകാരനായ ഒരാൺകുട്ടി ആഗസ്റ്റ് അഞ്ചാംതീയതിമുതൽ പതിനൊന്നാം തിയതി വരെ പോലീസ് കസ്റ്റഡിയിലായിരുന്നു. അവനെ പോലീസുകാർ നന്നായി ഉപദ്രവിക്കുകയും ചെയ്തതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുമുണ്ട് .അവൻ പറഞ്ഞതനുസരിച്ച് അവനെക്കാൾ പ്രായം കുറഞ്ഞ കുട്ടികൾ പോലും കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്നാണ് മനസിലാക്കുന്നത്. നൂറുകണക്കിന് കുട്ടികളെ ആ രാത്രിയിൽ അവരുടെ കിടക്കയിൽ നിന്നും പിടിച്ചു കൊണ്ട് പോകുകയായിരുന്നു. ആളുകളിൽ കാര്യങ്ങളെക്കുറിച്ചു കുറച്ചു ഭയപ്പാട് സൃഷ്ടിക്കുക എന്ന ഉദ്ദേശ്യമായിരുന്നു അതിനെന്നു വ്യാഖ്യാനിക്കുമ്പോഴും ഇത്തരം റെയ്ഡുകളിൽ പെൺകുട്ടികളും സ്ത്രീകളും ലൈംഗികാതിക്രമങ്ങൾക്കു വിധേയമായതായും മനസിലാക്കുന്നു. പൊതു പ്രദർശനം തടഞ്ഞിരിക്കുന്ന ഈ വീഡിയോയിൽ ഒരു കുട്ടിയുടെ സംഭാഷണം വളരെ വ്യക്തമായി കേൾക്കാം.

നിസ്കാരത്തിനായി പോകുമ്പോഴാണ് അഞ്ചാം തിയതി അവനെ സേന വിഭാഗം പിടിച്ചു കൊണ്ടുപോയെതെന്നാണ് പറയുന്നത്. അവനോടൊപ്പം പത്ത് പന്ത്രണ്ടു കുട്ടികൾ ഉണ്ടായിരുന്നെന്നും അവരെയും പിടിച്ചുകൊണ്ടുപോയെന്നുമാണ് കുട്ടി വിവരിക്കുന്നത്. വീഡിയോ ഒരിക്കൽപോലും ഇരകളുടെ മുഖത്തേക്ക് ഫോക്കസ് ചെയ്യാതെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. മിക്കവരുടെയും കാൽപ്പാദങ്ങളാണ് ദൃശ്യത്തിൽ കാണുന്നത്.

ഏറ്റവും ശ്രദ്ധേയമായ ഒരു സംഗതി ആർട്ടിക്കിൾ 370 റദ്ദുചെയ്ത കേന്ദ്രമന്ത്രിസഭയുടെ നിലപാടിനെ ബി ജെ പി ക്കാരായ ചില നേതാക്കളല്ലാതെ ആരും പിന്തുണച്ചു കാണുന്നില്ല. അവിടെ അടിയന്തിരാവസ്ഥയ്ക് സമാനമായ അവസ്ഥ തന്നെയാണെന്നാണ് പറയുന്നത്.

ഞങ്ങളെ അടിമകളെപ്പോലെയാണ് ഇന്ത്യൻ ഗവണ്മെന്റ് കരുതുന്നതെന്നും ഞങ്ങളെ ബന്ധിച്ചുകൊണ്ടാണ്. തോക്കിൻകുഴലിനു മുന്പിൽ നിർത്തിക്കൊണ്ടാണ് അവർ ഞങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ എടുത്തത്. അവിടെ നിന്നും ഉയർന്നു കേട്ട ശബ്ദം അവരുടെ ഭാഷയിൽ സൂലം (oppression) സയടറ്റി (cruelty ) ധോക്ക (betrayal ) എന്നൊക്കെയാണ്

Read Also  പാക്കിസ്ഥാന് ഇന്ത്യൻ സൈന്യത്തെ വിട്ടുനല്കാമെന്ന ഓഫറുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ഇന്ത്യൻ മാധ്യമങ്ങൾ കാര്യങ്ങളെ വെള്ളപൂശുകയാണെന്നാണ് കാശ്മീരിൽ നിന്നുള്ള മനുഷ്യർ വിശ്വസിക്കുന്നത്. കുട്ടികൾ സ്‌കൂളുകളി പോയിട്ട് ദിനങ്ങളാകുന്നു. വീടുകളിൽബന്ധനസ്ഥരായി കഴിയുന്നവർ വേറെ. ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല, മനസിലാക്കുന്നില്ല.

ടീം അംഗങ്ങൾ ശ്രീനഗറിലെ SMHS ആശുപത്രിയിൽ പെല്ലറ്റ് ആക്രമണത്തിന് വിധേയരായ രണ്ടു പേരെ (വാഖിർ അഹമ്മദ് , വാഹിദ് ) സന്ദർശിച്ചിരുന്നു കവരുടെ കണ്ണുകൾ പോലും മുറിവേറ്റ നിലയിലായിരുന്നു. രക്തം അപ്പോഴും വാർന്നൊഴുകുന്നുണ്ടായിരുന്നു. സമാധാനപരമായി പ്രതിഷേധപ്രകടനം നടത്തിയവരായിരുന്നു ഇവരെന്നാണ് അവരുടെ ബന്ധുക്കൾപറയുന്നത്.
ഒരു ബി ജെ പി പ്രവർത്തകൻ പറഞ്ഞവാക്കുകൾ ഇതായിരുന്നു. ബിഹാറിൽ നിതീഷ് കുമാർ മദ്യനിരോധനം ഏർപ്പെടുത്തിയപ്പോൾ അവിടത്തെ കുടിയന്മാരോട് ചോദിച്ചിട്ടല്ല എന്നാണ്. അതുപോലെയെ ഉള്ളൂ കശ്മീരിലെ കാര്യവും എന്നാണ്. എത്ര നിസാരവത്കരിച്ചാണ് ഒരു ഭരണഘടനാ ലംഘനത്തെക്കുറിച്ചു ഇവർ പറയുന്നത്. ഒടുവിൽ ടീമിൽ ഉണ്ടായിരുന്ന ജീൻ ഡ്രെസിനെ ഭീഷണിപ്പെടുത്തുകകൂടി ചെയ്തു. അയാൾ ആക്രോശിക്കുകയായിരുന്നു. നിങ്ങളെപ്പോലുള്ള രാജ്യദ്രോഹികളെ നിലയ്ക്കു നിര്ത്താൻ ഞങ്ങൾക്കറിയാമെന്ന്.

ഇന്ത്യൻ മാധ്യമങ്ങൾ കശ്മീർ സ്ഥിതിഗതികളെക്കുറിച്ചു മൗനം പാലിക്കുമ്പോൾ കാശ്മീരിൽ നിന്നും ലഭ്യമായ വീഡിയോ ന്യൂ ദൽഹി പ്രസ് ക്ലബ്ബിൽ പ്രദശനത്തിനായി കൊണ്ടുവന്ന ടീം അംഗം കവിത കൃഷ്‌ണൻ പറയുന്നത് നമ്മൾ സമ്മർദ്ദം ചെലുത്തേണ്ട സമയമാണിത്. പ്രസ് ക്ലബ്ബ് ഈ ഫൂട്ടേജുകൾ ഇവിടെ പ്രദർശിപ്പിക്കാൻ അനുമതി തന്നില്ലെങ്കിൽ പിന്നയാരാണ് അത് നൽകുന്നത് ?എന്നായിരുന്നു.

പ്രസ് ക്ലബ് മീറ്ററിംഗിനുള്ള അനുവാദം നൽകിയെങ്കിലും ചിത്രം പ്രോജക്ട് ചെയ്യാനുള്ള സംവിധാനം നൽകിയിരുന്നില്ല. അവർ പറയുന്നത് പ്രസ് ക്ളബ് ശക്തമായ നിയന്ത്രണങ്ങളിലാണിപ്പോഴെന്നാണ്.  പ്രസ് ക്ലബ് പ്രസിഡന്റ് അനന്ത് ബഗെയ്റ്റ്കർ പറയുന്നത് അവരെന്താണ് പ്രൊജക്ടർ ഉപയോഗിക്കാഞ്ഞതെന്നു തനിക്കറിയില്ലയെന്നാണ്. എന്നാൽ പ്രസ്ക്ലബ്ബിലെ ഉദ്യോഗസ്ഥനിൽനിന്നറിയുന്നത് ഇത്തരം വാർത്തകളും പ്രസ് മീറ്റുകളും നടത്തുന്നതിന് നിയന്ത്രണമുണ്ടെന്നു തന്നെയാണ്.

മറ്റൊന്ന് കൂടി പറയാം. കാശ്മീരിൽ പ്രവേശിച്ച് ടീമിന് കർശന നിർദേശമുണ്ടായിരുന്നു. വീട്ടു തടങ്കലിൽ സുഖമില്ലാതെ കഴിയുന്ന സി പി എം എം എൽ എ ആയ എം വൈ തരിഗാമിയെ യാതൊരു കാരണവശാലും സന്ദർശിക്കരുതെന്ന്.

ഏതാണ്ട് 600 രാഷ്ട്രീയ നേതാക്കന്മാരും ആക്ടിവിസ്റ്റുകളും അറസ്റ്റിലാണ്. അവരെവിടെയെന്നോ അവരെ എവിടെ പാർപ്പിച്ചിരിക്കുന്നുവെന്നോ യാതൊരു വിധമായ അറിവുമില്ല. ഡ്രെസ്സും കൂട്ടരും ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നു.  അതിർത്തി കാക്കുകയല്ല ഇവിടെ പട്ടാളത്തിന്റെ ഉദ്ദേശ്യം, തദ്ദേശീയരായ മനുഷ്യരുടെ സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും അടിച്ചമർത്തുകയെന്നതാണ്.

courtesy : The Telegraph

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here