നമ്മളറിയുന്ന ഗന്ധി കരുത്തനും ദേശീയ പ്രസ്ഥാനങ്ങളിൽ അതീവ ശക്തമായി ഇടപെട്ടയാളും ഒക്കെയാകാം. പക്ഷേ, ഒരു പുരുഷൻ ഒരു ഭർത്താവ് എന്ന നിലയിൽ ഗാന്ധി എന്തായിരുന്നുവെന്ന ഓർമ്മപ്പെടുത്തലാണ് നീലിമ ഡാൽമിയ അധയുടെ ദി സീക്രെട് ഡയറി ഓഫ് കസ്തുർബ എന്ന പുസ്തകം നൽകുന്നത് .
കസ്തുർബയുടെ പരീക്ഷണ ദിനങ്ങളുടെ വിവരണം എന്ന് വേണമെങ്കിലും ഈ പുസ്തകത്തെവിളിക്കാം.


”ഞാൻ അച്ഛനായ ഗാന്ധിയെ വെറുക്കുന്നു, ഞാൻ ഭർത്താവായ ഗാന്ധിയെ വെറുക്കുന്നു. ഗാന്ധി വളരെ അസൂയ നിറഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു.” പന്ത്രണ്ടാം വയസിൽ വളരെ ധനികയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത ഗാന്ധി അവളിൽ വളരെ സംശയാലുവായിരുന്നു. ഏകപക്ഷീയമായ ഒരു ഭാര്യ ഭർതൃ ബന്ധമായിരുന്നു അതിനാൽ തന്നെ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പുറമെയുള്ള അഹിംസ വാദവുമായി ഒരിക്കലും പൊരുത്തപ്പെടാൻ ഇതിനു കഴിഞ്ഞിരുന്നില്ല. 

പന്ത്രണ്ടാമത്തെ വയസിലുള്ള വിവാഹം അദ്ദേഹത്തിൽ ഉണ്ടാക്കിയത് ഉത്തരവാദിത്വ ബോധമല്ലായിരുന്നു. ബാല്യാവസ്ഥയിൽ നിന്നും മോചിതനല്ലായിരുന്നു ഗാന്ധിജി അപ്പോൾ. അതുകൊണ്ടുതന്നെ കൂടെ ജീവിക്കുന്ന പെൺകുട്ടിയെ നിഷ്കരുണമായി തള്ളി കളയുവാനുള്ള സ്വാഭാവം അന്ന് തന്നെ ശീലിച്ചിരുന്നുവെന്നും പറയാം.
നീലിമയുടെ പുസ്തകം പൊളിച്ചെഴുതുന്നത് ഏറ്റവും പാരമ്പര്യവാദികൾ നിറഞ്ഞ കുടുംബത്തിൽ കുടുംബത്തിൽ നിന്ന് പോലും പെൺകുട്ടികളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പങ്കാളികളാക്കുവാൻ സാധിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച പബ്ലിക് സി ഇ ഓ ആയ ഗാന്ധിയുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളാണ്.
ലൈംഗികതയെ ദമനം ചെയ്യാൻ തനിക്കാവുമെന്നു കാണിക്കാൻ നഗ്നയായ പെൺകുട്ടിയോടൊപ്പം ശയിച്ച ഗാന്ധി ഒരിക്കലും ചിലകാര്യങ്ങളിൽ ഇന്ത്യയിലെ ആണുങ്ങൾക്ക് പ്രചോദനമാകില്ലെന്നും മാനസിലാക്കണമെന്നാണ് നീലിമ വാദിക്കുന്നത്.  നീലിമ തന്നെ സൂചിപ്പിക്കുന്നുണ്ട്, ശശി തരൂർ ഒരിക്കൽ പറഞ്ഞതായി; ”കസ്തുർബയ്ക്കു ഒരു ആധാർ കാർഡ് കൊടുക്കാൻ എനിക്കാഗ്രഹമുണ്ടെന്ന്. ” ഇത് തന്നെയായിരുന്നു കസ്തുർബയുടെ ജീവിതവും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിച്ച മനുഷ്യന്റെ വ്യക്തിജീവിതവും മനസിലാക്കേണ്ടതുണ്ട്. ദി സീക്രെട് ഡയറി ഓഫ് കസ്തുർബ എന്ന പുസ്തകം ഇതാണ് തരുന്നതും.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ദേശീയതയെ റെഡ് കാർപറ്റിൽ ചവുട്ടി വ്യാഖ്യാനിച്ചവരല്ല നെഹ്രുവും ഗാന്ധിയും ; മോദിയുടെ ഹൂസ്റ്റൺ വേദിയിലൂടെ

1 COMMENT

  1. ഇമ്മാതിരി കാര്യങ്ങളൊന്നും പറയരുത് ഗാന്ധി . . . ഈ നാട്ടില്‍ ബാല്യ വിവാഹം നടത്തിയത് താങ്കളൊന്നുമായിരുന്നില്ല. . . ഈ നാട്ടില്‍ ന്യൂന പക്ഷങ്ങളാണ് ബാല്യ വിവാഹം നടത്തിയിരുന്നത്. നമ്മള്‍ ബിരുദനന്തര ബിരുദം കഴിഞ്ഞതിന് ശേഷമേ കല്ല്യാണം കഴിക്കാറുണ്ടായിരുന്നുള്ളൂ. . . ഗുരു കുലവിദ്യാഭ്യാസമുണ്ടായിരുന്ന നാട്ടില്‍ അതിനുള്ള സൗകര്യമുണ്ടായിരുന്നു. . . ഇപ്പോള്‍ താങ്കള്‍ എഴുതി വിട്ടതും പറഞ്ഞതുമായ അബദ്ധങ്ങള്‍ ഞങ്ങള്‍ തിരുത്തിക്കൊണ്ടിരിക്കുന്നു. . ഇനിയെങ്കിലും മിണ്ടാതെ അവിടെ കിടക്ക്. ..

LEAVE A REPLY

Please enter your comment!
Please enter your name here