കാവാലം നാരായണപ്പണിക്കർ ആലായാൽ തറവേണം ഉൾപ്പടെയുള്ള നാടൻ പാട്ടുകൾ വെട്ടിയാർ പ്രേംനാഥിന്റെ ശേഖരണത്തിൽ നിന്ന് സ്വീകരിക്കുകയും എന്നാൽ ഒരിടത്തും അദ്ദേഹത്തിൻ്റെ പേരു പറയാതിരിക്കുകയും ചെയ്തതിനു കാരണം ജാതിതന്നെയാണെന്ന് മകൾ പ്രമീള പ്രേംനാഥ്‌.  പ്രതിപക്ഷം ന്യൂസുമായി നടത്തിയ ഇന്റർവ്യൂവിൽ ആണ് പ്രമീള പ്രേംനാഥ്‌ ഇക്കാര്യം തുറന്ന് പറഞ്ഞത്. മുൻപ് പ്രതിപക്ഷം ന്യൂസിൽ എഴുതിയ ലേഖനത്തിലായിരുന്നു പ്രമീള പ്രേംനാഥ്‌ ആലായാൽ തറയുൾപ്പടെയുള്ള നാടൻ പാട്ടുകൾ വെട്ടിയാർ പ്രേംനാഥിന്റെ ശേഖരണത്തിൽ നിന്ന് കാവാലം മോഷ്ടിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഇത് കേരളത്തിൻ്റെ സാഹിത്യ സാംസ്കാരിക ലോകത്ത് ചർച്ചയ്ക്കു വിധേയമാകുകയും പലതരം വിമർശനങ്ങൾ ഉയരുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം .ഇൻ പ്രമീള പ്രേംനാഥുമായി അഭിമുഖം നടത്തിയത്. തൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമല്ലെന്നും കൃത്യമായ തെളിവുകളോടെയാണിത് പറയുന്നതെന്നും അവർ ഒരിക്കൽ കൂടി വ്യകതമാക്കുന്നു.

അഭിമുഖം ഇവിടെ കാണാം 

ഇനിയും പ്രസിദ്ധീകരിക്കാത്ത പാട്ടുകളുടെ ശേഖരണം സാഹിത്യ അക്കാദമി പോലുള്ള പ്രസിദ്ധീകരണങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രമീള പറഞ്ഞു.

കാവാലം മോഷ്ടിച്ചത് വെട്ടിയാർ പ്രേംനാഥ് എന്ന ദലിതന്‍റെ ഒരായുസ്സ് നീണ്ട അധ്വാനത്തിന്‍റെ വില ; മകള്‍ പ്രമീള പ്രേംനാഥിന്‍റെ വെളിപ്പെടുത്തല്‍

സാംസ്കാരിക അടിമത്വത്തിൻ്റെ രേഖപ്പെടുത്തൽ തന്നെയാണ് വെട്ടിയാർ പ്രേം നാഥിൻ്റെ ജീവിതം അത് തിരിച്ചറിയേണ്ടതാണ്

Read Also  ദീപാ നിശാന്ത് തന്നെയാണ് കവിത അയച്ചു തന്നതെന്ന് എകെപിസിടിഎ

LEAVE A REPLY

Please enter your comment!
Please enter your name here