Monday, January 25

‘കെ സി വേണുഗോപാലാണ് സ്വപ്നയെ എയർ ഇന്ത്യയിൽ നിയമിച്ചത്’

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ എയർ ഇന്ത്യയിൽ നിയമിച്ചത് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാലാണെന്ന് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ.

വിവാദമായ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഒളിപ്പിച്ചതിനു പിന്നിലും കെ.സി.വേണുഗോപാലിനു പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ കോൺഗ്രസിന് ആത്മാർഥതയില്ലെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

സ്വർണക്കടത്തു കേസിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയുടെ ഓഫീസ് ആണെങ്കിൽ രണ്ടാം പ്രതി ഇന്ദിരാഭവനാണ്, കോൺഗ്രസിന്റെ ഓഫീസാണ്. മുഖ്യമന്ത്രിയുടെയും സി.പി.എം. നേതാക്കന്മാരുടെയും ധൈര്യം കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കന്മാരുടെ ഇടപെടലാണ്. എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടുത്തെ എച്ച്.ആർ. ഡിപ്പാർട്മെന്റുമായുള്ള പ്രശ്നങ്ങളുടെ പേരിലാണ് സ്വപ്ന പുറത്തുപോകുന്നത്. വെളിയിൽ പോയ സ്വപ്നയെ സംരക്ഷിക്കാൻ വീണ്ടും കോൺഗ്രസുകാർ രംഗത്തുവന്നു.

യു ഏ ഇ കോൺസുലേറ്റിലേക്ക് സ്വപ്നയെ ശുപാർശ ചെയ്തത് ഒരു ഉന്നത കോൺഗ്രസ് നേതാവാണ്. കോൺസുലേറ്റിൽ ഇവർ ജോലിക്ക് കയറിയത് 2016 ഒക്ടോബറിലാണ്. പക്ഷെ ശുപാർശ നടന്നത് ജനുവരിയിലാണ്. സ്വപ്ന സുരേഷിന്റെ സാരിത്തുമ്പിൽ കോൺഗ്രസുണ്ട്. 2012 മുതൽ 2104 വരെ സിവിൽ ഏവിയേഷൻ മന്ത്രിയായി, ദക്ഷിണേന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന വേണുഗോപാൽ, നാല് സ്വപ്നസുന്ദരിമാരെ ഏവിയേഷൻ ഡിപ്പാർട്മെന്റിൽ കയറ്റിയിട്ടുണ്ട്.

കെ സി വേണുഗോപാൽ കേന്ദ്ര സർക്കാരിൽ 2012 മുതൽ 2014 വരെ സിവിൽ ഏവിയേഷൻ മന്ത്രിയായി ഇരുന്നപ്പോൾ നടത്തിയിട്ടുള്ള ഇടപാടുകൾ പുനഃപരിശോധിക്കപ്പെടണം. വേണ്ടത്ര യോഗ്യതയില്ലാത്തതിനാലാണ് എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ കോട്ടയംകാരൻ അടക്കം സ്വപ്ന സുന്ദരിമാരെയും ഈ സ്വപ്ന സുരേഷിനെയും പുറത്താക്കിയത്. അതുകൊണ്ട് സ്വർണ്ണക്കടത്തിന്റെ കരങ്ങളിൽ കോൺഗ്രസിന്റെ കൈപ്പത്തിയുണ്ടെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

Spread the love
Read Also  ശിവശങ്കർ പുറത്താകും ; സ്വപ്ന സുരേഷ് ഐ ടി വകുപ്പിൽ കടന്നുകയറിയതെങ്ങനെ