Wednesday, June 23

യോഗ ആത്മീയ അപകട സാധ്യത ഉള്ളത്: കത്തോലിക്കാ സഭ

യോഗയിൽ ആത്മീയ അപകട സാധ്യത അധികമാണുള്ളതെന്നും അക്രൈസ്തവ സങ്കൽപങ്ങളെ ധ്യാനിക്കുന്നത് അസ്വീകാര്യമാണെന്നും കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ. യോഗയെ ശാരീരിക- മാനസിക വ്യായാമമായി സ്വീകരിക്കുന്നതിനാൽ ക്രൈസ്തവർക്ക് ആശങ്ക വേണ്ടെന്നും കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ പുറപ്പെടുവിച്ച മാർഗരേഖയിൽ പറയുന്നു.

വ്യായാമ മുറ എന്ന രീതിയിൽ യോഗ അനുഷ്ഠിക്കുന്നത് വിശ്വാസത്തിന് വിരുദ്ധമല്ലെന്നും എന്നാൽ യോഗയുടെ ദർശനങ്ങളിൽ ചിലത് ക്രൈസ്തവ വിശ്വാസങ്ങളിൽ നിന്നു വ്യത്യസ്തമാണന്നും കെസിബിസി ദൈവ ശാസ്ത്രകമ്മിഷൻ അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചാക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ പുറപ്പെടുവിച്ചിരിക്കുന്നത് മാർഗ്ഗരേഖയിൽ പറയുന്നു. ക്രിസ്തു കേന്ദ്രീകൃതമായ ആത്മീയ ജീവിതത്തിന്റെ വളർച്ചയ്ക്ക് സഹായകമെന്ന നിലയ്ക്കാണ് യോഗ പരിശീലിക്കേണ്ടതെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു.

ഇതരമത പ്രാര്‍ഥനകൾ ഉരുവിട്ട്, മറ്റ് ഈശ്വര സങ്കൽപങ്ങളെ ധ്യാനിച്ച് യോഗ ചെയ്യുന്നത് അസ്വീകാര്യമാണന്നും ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകളിൽ യോഗാഭ്യാസത്തിൽ ആത്മീയ അപകട സാധ്യത അധികമാണെന്നതു വസ്തുതയാണന്നും മാർഗ്ഗരേഖയിൽ പറയുന്നു.
ക്രൈസ്തവ ധ്യാനത്തിന് യോഗ ഉപകാരപ്രദമായ മുന്നൊരുക്കമാണ്. ശാന്തമായ മനസും പവിത്രമായ ശരീരവും ആന്തരികോർജവും അതു സമ്മാനിക്കും. ക്രിസ്തുവിന്റെ കൃപയുടെ സമഗ്രത യോഗയിലൂടെ ലഭിക്കുമെന്ന് കരുതരുതന്നും എന്നാൽ യോഗാഭ്യാസം പ്രകൃതിയെ ആദരിക്കാൻ സഹായകമാണന്നും മാർഗ്ഗരേഖയിൽ പറയുന്നു.

യോഗയെ മതാത്മക പ്രതീകമാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ലോക യോഗ ദിനത്തിൽ പറഞ്ഞിരുന്നു. മത ജാതി വ്യത്യാസമില്ലതെ ചെയ്യാവുന്ന ഒന്നാണ് യോഗയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  യോഗ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി; ആഗോള വെല്ലുവിളികൾക്ക് പരിഹാരമെന്ന് പ്രധാനമന്ത്രി

Leave a Reply