Sunday, January 16

അമലിന്റെ വ്യസന സമുച്ചയത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ്

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യകാർക്ക് നല്കുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് ‘വ്യസന സമുച്ചയം’ എന്ന നോവലിന് ലഭിച്ചു. അമൽ ആണ് ഗ്രന്ഥകർത്താവ്. തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയാണ് അമൽ. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് സമ്മാനം.

ഫെയ്സ്ബുക്ക് ഉപയോഗിച്ചു നടത്തുന്ന ചതികളും അതിൽപെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് നോവലിന്റെ ഇതിവൃത്തം.

അമൽ
അമൽ

മഞ്ഞകാർഡുകളുടെ സുവിശേഷം, കൽഹണൻ, നരകത്തിന്റെ ടാറ്റൂ ഇവയാണ് മറ്റു കൃതികൾ. ഡിസി ബുക്ക് ആണ് പ്രസാധകർ.

Spread the love
Read Also  ഈനു - നായയെ ഹേതുവാക്കി ഒരു കഥ കെ രാജേഷ് കുമാർ എഴുതുന്നു

Leave a Reply