നോങ്ഡംബ നയോറം അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങും. അതിനായി കേരള ബ്ലാസ്റ്റേഴ്സ് മിനര്‍വ പഞ്ചാബുമായി കരാറിലായി.

18കാരനായ നോങ്ഡംബ നയോറവുമായി മൂന്ന് വര്‍ഷത്തേക്കാണ് ബ്ലാസ്റ്റേഴ്സ് കരാര്‍ വെക്കുന്നത്. അതിനായി ബ്ലാസ്റ്റേഴ്സ് പത്ത് ലക്ഷം രൂപ കരാര്‍ തുക അടച്ചു കഴിഞ്ഞു. ഈ സീസണ്‍ അവസാനിച്ച് കഴിഞ്ഞേ നയോറം ബ്ലാസ്റ്റേഴ്സില്‍ ചേരുകയുള്ളൂ. കരാര്‍ പ്രകാരം 2021-22 സീസണ്‍ തീരുന്നതുവരെ നയോറം കൊച്ചിയില്‍ തങ്ങേണ്ടി വരും..

ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യന്‍ കളിക്കാരനായിരുന്നു നയോറം. എതിരാളികളെ പൊള്ളിച്ച് പന്ത് പതുക്കെ പതുക്കെ തട്ടി നീക്കുന്ന(dribbling)തില്‍ അതിവിദഗ്ധനാണ് നയോറം.

ഇന്ത്യന്‍ ആരോസിന് വേണ്ടി ഐ ലീഗ് കളിയില്‍ ഷില്ലോങ് ലജോങിനെതിരായ നയോറമിന്‍റെ ഗോള്‍ ഫുട്ബോള്‍ പ്രേമികളെ പുളകം കൊള്ളിച്ചിരുന്നു.

ഷില്ലോങ് ലജോങിനെതിരായ നയോറമിന്‍റെ ഗോള്‍ കാണാം:


Read Also  കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ജഴ്‌സി ലോഞ്ച് ചെയ്തു മോഹൻലാൽ ഈ വർഷത്തെ ബ്രാൻഡ് അംബാസിഡർ ആകും...

LEAVE A REPLY

Please enter your comment!
Please enter your name here