Thursday, January 20

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഐ എസ് എൽ പ്രവേശനം അനിശ്ചിതത്വത്തിൽ

അഞ്ചാം സീസണിലേക്ക് കാലെടുത്തു വച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ശുഭകരമായ വാര്‍ത്തയല്ല ഇപ്പോള്‍ വന്നിരിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) ക്ലബ് ലൈസന്‍സ് കിട്ടില്ലെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. എഎഫ്‌സി നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ അഞ്ച് ഐഎസ്എല്‍ ക്ലബുകള്‍ പാലിച്ചിട്ടില്ലാത്തതാണ് കാരം. ഇതോടെ എഎഫ്‌സി കപ്പിന് യോഗ്യത ലഭിച്ചാലും (അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ മാറ്റംവരുത്തിയാല്‍) ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്ക് പങ്കെടുക്കാനാകില്ല. മുംബൈ സിറ്റി എഫ്‌സി, പൂനെ സിറ്റി, ഡെല്‍ഹി ഡൈനാമോസ്, ജംഷഡ്പൂര്‍ എഫ്‌സി തുടങ്ങിയ ക്ലബുകളാണ് എഎഫ്‌സിയുടെ നിബന്ധനകള്‍ പാലിക്കാത്തത്. വലിയ ആരാധകവൃന്ദമുള്ള ബ്ലാസ്റ്റേഴ്‌സ് ഒരു ക്ലബിന് അത്യാവശ്യം വേണ്ടുന്ന പ്രെഫഷണല്‍ അടിത്തറ പോലുമില്ലെന്നാണ് ഇതു കാണിക്കുന്നത്. അതേസമയം ഈ ക്ലബുകള്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാനാകും.
ചെന്നൈയ്ന്‍ എഫ്‌സിയാണ് ഐഎസ്എല്‍ ക്ലബുകളില്‍ എഎഫ്‌സി നിബന്ധ ഏറ്റവും ആദ്യം പാലിച്ചത്. ബെംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും എടികെയും അഞ്ചു നിബന്ധനകളും പാലിച്ചു. വരും സീസണുകളില്‍ എഎഫ്‌സി നിബന്ധന പാലിച്ചില്ലെങ്കില്‍ ക്ലബുകള്‍ക്ക് അതു വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച് എഎഫ്‌സി കപ്പിലൊക്കെ പങ്കെടുക്കാന്‍ അവസരം തെളിയുന്ന സ്ഥിതിക്ക്.

Spread the love
Read Also  # മീ റ്റൂ: മോഹന്‍ലാല്‍

Leave a Reply