Thursday, January 20

മുല്ലപ്പരിയാറില്‍ വെള്ളം നിയന്ത്രിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് നിയന്ത്രിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. കേരളത്തില്‍ മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തുന്നതിനാണ് കേരള മുഖ്യമന്ത്രി തമിഴനാട് മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നത്.

മുല്ലപ്പരിയറിലെ വെള്ളം ഇടുക്കി അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാര്‍ കര കവിഞ്ഞൊഴുകുകയാണ്.

Spread the love