Wednesday, July 8

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽനിന്നും പുറത്താക്കി

 

കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍നിന്നും പുറത്താക്കി.  ജോസ് കെ മാണി  ഭാഗത്തെ മുന്നണിയിൽനിന്നും നീക്കിയതായി കണ്‍വീനര്‍ ബെന്നി ബെഹന്നാനാണു അറിയിച്ചത്. യുഡിഎഫിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ ജോസ്‌കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതിയല്ലെന്ന് കണ്‍വീനര്‍ ബെന്നിബെഹന്നാന്‍ വിശദീകരിച്ചു

യു.ഡി.എഫ് തീരുമാനമെടുത്തെന്നും അതിന് മുമ്പ് യു.ഡി.എഫ് ചെയര്‍മാനും അംഗങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും കണ്‍വീനര്‍ അറിയിച്ചു. ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളം കോൺഗ്രസ് പിളർന്നതിനെ തുടർന്ന് നേരത്തെ ധാരണയുണ്ടായിരുന്നതനുസരിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ. മാണി വിഭാഗം നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് മുന്നണിയിൽനിന്നും പുറത്താക്കാൻ യുഡിഎഫ് തീരുമാനമെടുത്തത്

Spread the love
Read Also  കേരളാ കോൺഗ്രസ്സ് അധികാരത്തർക്കത്തിൽ ജോസ് വിഭാഗത്തിനു തിരിച്ചടി ; ജോസ് കെ മാണിയുടെ അപ്പീൽ കോടതി തള്ളി