Wednesday, August 5

ഇന്ന് 151 പേർക്ക് കോവിഡ് 19 ; രോഗമുക്തി നേടിയവർ 131

പതിമൂന്നാം ദിവസവും നൂറുകടന്ന് കോവിഡ്.  ഇന്ന് 151 പേർക്ക് കോവിഡ് 19.  ഇന്ന് 131 പേർ രോഗമുക്തി നേടി. കോവിഡ് പോസിറ്റീവായവരിൽ 86 പേർ വിദേശത്തുനിന്നും വന്നവരാണ്. 51 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 13 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ചവർ ജില്ലാടിസ്ഥാനത്തിൽ : മലപ്പുറം 34, കണ്ണൂർ 27, പാലക്കാട് 17, തൃശൂർ 18, എറണാകുളം 12, കാസർഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് .

രോഗമുക്തി നേടിയവർ ജില്ലാടിസ്ഥാനത്തിൽ : തിരുവനന്തപുര 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂർ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂർ 13, കാസർകോട് 16

6524 സാംപിളുകളാണ് 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. ഇതുവരെ 4593 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ആകെ ചികിത്സയിലുള്ളത് 2130 പേരാണ്.

നിലവിൽ 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2837 പേർ ആശുപത്രിയിലാണ്. ഇന്ന് 290 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 181780 സാംപിളുകൾ ശേഖരിച്ച് പരിശോധിച്ചു. 4042 സാംപിളുകളുടെ പരിശോധനഫലം ലഭിക്കാനുണ്ട്.

Spread the love
Read Also  കേരളത്തിൽ ഒരു കോവിഡ് മരണം കൂടി