Wednesday, April 21

തുടർഭരണം വന്നാൽ അത് ചരിത്രം ; മൂന്നു മുന്നണികളും പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന വിധിയെഴുത്ത് നാളെ

ഇടതുപക്ഷ ജനാധിപത്യ മുന്നണി വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് നാളെ നടക്കാൻ പോകുന്നത്. പതിവുപോലെ തർക്കങ്ങൾക്കൊടുവിൽ സജീവമായ ഐക്യജനാധിപത്യമുന്നണി തിരിച്ചുവരുമെന്ന പ്രചാരണവും അണികൾക്കിടയിൽ ആത്മവിശ്വാസം ഉറപ്പിക്കാൻ ശ്രമിക്കുന്നു. വോട്ടു വിഹിതവും ഒന്നിൽ നിന്ന് സീറ്റെന്നവും വർധിപ്പിക്കാൻ എൻ ഡി എ യും ഹിന്ദു സമൂഹത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന ഒരു തെരഞ്ഞെടുപ്പാണിത്

ചരിത്രത്തിലാദ്യമായി കാലാവധി പൂർത്തിയാക്കിയശേഷം നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ ഒരു തുടർഭരണമെന്ന റെക്കോർഡ് സൃഷ്ടിക്കാൻ പിണറായി സർക്കാരിന് കഴിയുമോ എന്നാണു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഈ ചർച്ച അന്തരീക്ഷത്തിലുയർത്താൻ എൽഡിഎഫിന് കഴിഞ്ഞതോടെ പ്രവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിക്കുന്നു. ഇതിനു ഊന്നൽ നൽകിയത് ഭരണനേട്ടങ്ങൾ എന്നാണു എൽ ഡി എഫിന്റെ വിലയിരുത്തൽ . ഇതിനകമുണ്ടായ പത്തോളം അഭിപ്രായസർവേകളിൽ തുടർഭരണം പ്രവചിച്ചത് ഇടതുക്യാംപിൽ ആത്മവിശ്വാസമുയർത്തി

ആകെ 2.74 കോടി വോട്ടര്‍മാർ നാളെ പോളിങ് ബൂത്തിലേക്കു നീങ്ങുമ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത് അത്യന്തം വാശിയേറിയ പോരാട്ടത്തിന്. രാവിലെ 7 മുതൽ വൈകിട്ട് 7വരെയാണ് വോട്ടിങ്. 140 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 975 സ്ഥാനാർഥികൾ. 40,771 ബൂത്തുകള്‍.

ഇത്തവണ ഇരട്ട വോട്ടു വിവാദമായിരുന്നു. ഇരട്ട വോട്ടർമാരുടെ പട്ടികയിലുള്ളവർ വോട്ടു ചെയ്യാൻ വന്നാൽ അവരുടെ ഒപ്പും തള്ള വിരലടയാളവും രേഖപ്പെടുത്തും. സത്യവാങ്മൂലം വാങ്ങിക്കുന്നതിനൊപ്പം വോട്ടറുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും. വിരലടയാളം ഉണങ്ങിയശേഷം മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കൂ. ഇരട്ട വോട്ടുള്ളവരുടെ പട്ടിക ബിഎൽഒമാർക്കു കൈമാറിയിട്ടുണ്ട്. കോവിഡ് ബാധിതർക്ക് അവസാന ഒരു മണിക്കൂർ വോട്ടു ചെയ്യാം. വോട്ടിടാൻ വരിയിൽ ആളുകളുണ്ടെങ്കിൽ അവർ വോട്ടു ചെയ്തശേഷം കോവിഡുകാരെ പരിഗണിക്കും.

സർക്കാരിനെതിരെ വാദിയെങ്ങാൻ വീണുകിട്ടിയ ആയുധമായ ആഴക്കടൽ മത്സ്യബന്ധന വിവാദം ഉൾപ്പെടെയുള്ള അഴിമതിയാരോപണങ്ങളുയർത്തിയും പൊലീസ് അതിക്രമങ്ങളുടെ കണക്കു നിരത്തിയുമാണ് യുഡിഎഫ് നീക്കം. അവസാന ലാപ്പിൽ ഓടി കയറാനായെന്നു യുഡിഎഫ് പറയുന്നു. രാഹുൽഗാന്ധിയും പ്രിയങ്കയും പ്രചാരണത്തിനെത്തിയത് ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഏറിയും കുറഞ്ഞും നാൽപതോളം മണ്ഡലങ്ങളിൽ ബിജെപി സാന്നിദ്ധ്യം സജീവമാക്കിയത് ഫലത്തെ പ്രവചനാതീതമാക്കുന്നു.

വോട്ടായി മാറുമെന്നു എൽഡിഎഫ് പ്രതീക്ഷിക്കുന്നത്: ക്ഷേമപെൻഷൻ, ഭക്ഷ്യകിറ്റ്, കോവിഡ് പ്രതിരോധം, പാലാരിവട്ടം പാലവും ഗെയിലും പവർഹൈവേയുമടക്കമുള്ള വികസനനേട്ടങ്ങൾ, ഭരണവിരുദ്ധവികാരത്തിന് ശക്തിയില്ലാത്തത്. യുഡിഎഫ് പ്രതീക്ഷ: സ്വർണക്കടത്ത് വിവാദം, ശബരിമല വിഷയം, ആഴക്കടൽ മത്സ്യബന്ധനക്കരാർ, പിഎസ്‌സി നിയമന വിവാദം, പൊലീസ് കസ്റ്റഡിമരണങ്ങൾ, യുഎപിഎ അറസ്റ്റ്, സ്പ്രിൻക്ലർ അടക്കമുള്ള അഴിമതിയാരോപണങ്ങൾ.

കോടതിവിധിയുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും വിശ്വാസികളെ കയ്യിലെടുക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു എന്നതാണ് ഇത്തവണ യൂ ഡി എഫിന് നേട്ടമാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കത്തിക്കയറിയ ശബരിമല യുവതീപ്രവേശന വിവാദം യുഡിഎഫും ബിജെപിയും ഒരുപോലെ പ്രചാരണ വിഷയമാക്കുന്നു. പൗരത്വഭേദഗതി വിഷയം ആരെ തുണയ്ക്കുമെന്നു മുന്നണികൾക്കിടയിൽ ചർച്ചയാണ്. എങ്കിലും പിണറായി വിജയൻ പല തവണ സി എ എ ക്കെതിരെ ശക്തമായി നിലപാടെടുക്കുന്നതായി കേരളജനതയ്ക്ക് ഉറപ്പു നൽകി. ഇങ്ങനെയൊക്കെയാണെങ്കിലും മേയ് രണ്ടിന് ഫലമറിയാം

Spread the love
Read Also  ശബരിമലയിലെ ശരണം വിളിയെ ഐസിസിന്റെ തക്ബീർ വിളിയോട് ഉപമിച്ച് കോടിയേരി