Monday, January 17

‘ഷാപ്പിലെ കറിയും നാവിലെ രുചിയും’ ഏഷ്യാനെറ്റിനെതിരെ കേസെടുക്കാൻ തയ്യാറുണ്ടോ?

മദ്യപാനം പ്രൊത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ​ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് ​ഗ്രൂപ്പിനെതിരെ എക്സൈസ് വകുപ്പ് നേരത്തെ കേസെടുത്തിരുന്നു. ടി.എൽ. അജിത് കുമാർ, ഭാര്യ വനിത എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എക്സൈസ് കേസെടുത്തത്. അതേസമയം തിരുവനന്തപുരം ജില്ലാ കോടതിയിൽ അഡ്മിന്‍ ടി.എന്‍. അജിത് കുമാര്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നൽകി.

 

18 ലക്ഷത്തിലേറെ പേർ അം​ഗങ്ങളായ ഫേസ്‌ബുക്ക് ഗ്രൂപ്പ് ഉത്തരവാദിത്വമുള്ള മദ്യപാനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്, മദ്യപാനത്തെക്കുറിച്ചുള്ള നിയമപരമായ മുന്നറിയിപ്പുകൾ പ്രദർശിപ്പിച്ച ചിത്രങ്ങൾ മാത്രമേ ഗ്രൂപ്പിൽ ഇടാറുള്ളൂ, ചാരായം, വാറ്റ് തുടങ്ങിയുള്ള മദ്യപാനങ്ങൾ ഗ്രൂപ്പിൽ അംഗീകരിക്കില്ല തുടങ്ങിയ നിയമാവലികാലോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് ജി.എൻ.പി.സി. ഗ്രൂപ്പിനെതിരെ കേസ് എടുത്തതോടെ കാലങ്ങളായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വരുന്ന ‘ഷാപ്പിലെ കറിയും നാവിലെ രുചിയും’ എന്ന പരിപാടിക്കെതിരെ കേസ് എടുക്കാൻ തയ്യാറുണ്ടോ എന്ന് ചോദിച്ച് ഗ്രൂപ്പംഗങ്ങൾ രംഗത്തെത്തി.

 

ഓരോ ഷാപ്പിലേയും വ്യത്യസ്ത ഇനം രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന പരിപാടിയാണ് ഷാപ്പിലെ കറിയും നാവിലെ രുചിയും. എന്നാൽ പരിപാടിയുടെ ഇടയ്ക്ക് മദ്യം കാണിക്കുന്നത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ജി.എന്‍.പി.സി.ക്കെതിരെ കേസ് എടുക്കാൻ തയ്യാറായ എക്സൈസ് ഏഷ്യാനെറ്റിനെതിരെ കേസ് എടുക്കുമോ എന്നുമാണ് ഗ്രൂപ്പംഗങ്ങൾ ചോദിക്കുന്നത്.

 

(നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Spread the love
Read Also  വീണ്ടും കസ്റ്റഡി മരണം തൃശൂരിൽ യുവാവ് എക്സൈസ് മർദ്ദനത്തിൽ മരിച്ചെന്നു റിപ്പോർട്ട് '