തെരഞ്ഞെടുപ്പും പ്രളയവും സംബന്ധിച്ച ചൂട് പിടിച്ച ചർച്ചകൾ നടക്കുമ്പോൾ കേരളത്തിൽ പ്രളയം ഉണ്ടാകുമെന്നും ഡാമുകൾ തുറക്കുമെന്നും ബൈബിളിൽ പറഞ്ഞിരുന്നതായ അവകാശ വാദവുമായി പെന്തകോസ്ത് പാസ്റ്റർ. ലോകത്തുള്ള കണ്ടുപിടുത്തങ്ങളും ആധുനിക സൃഷ്ടികളും എല്ലാം തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന അവകാശ വാദങ്ങൾ പലപ്പോഴായി നമ്മൾ കേട്ടിട്ടുള്ളതാണ്. അത്പോലെ തന്നെയുള്ള ഒരു അവകാശ വാദമാണ് സുനി ഐയ്ക്കാട്ട് എന്ന ഈ പാസ്റ്റർ ഉന്നയിക്കുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്തുപയോഗിക്കുക എന്നതിന്റെ ഒരു വകഭേദം മാത്രമാണ് ഈ അവകാശവാദവും എന്ന് യുക്തിപരമായി ചിന്തിക്കുന്നവർക്ക് മനസ്സിലാകും. മതത്തിൽ യുക്തിയില്ലല്ലോ എന്നത് വേറെ കാര്യമാണ്.

യോഹന്നാൻ മുതൽ നോസ്ട്രഡാമസ് തുടങ്ങി സത്യസായി ബാബ വരെ പലതും പലരുടെയും പലവിധ വ്യാഖ്യാനങ്ങളായിരുന്നുവെന്ന് വേണം കരുതാൻ. പുരാണങ്ങളിൽ ടെസ്റ്റ് ടൂബ് ശിശുക്കൾ ഉണ്ടാക്കിയിരുന്നതായും കൗരവർ അത്തരത്തിൽ ഉള്ളവർ ആണെന്ന് പറയുന്നതിന്റെയും, രാവണന് സ്വന്തമായി എയർപോർട്ടുകൾ ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്നതിന്റെയുമെല്ലാം മറ്റൊരു വേർഷൻ മാത്രമായി ഇതിനെയും കണ്ടാൽ മതി. അത്ര നിരുപദ്രവകാരികൾ അല്ല ഇവരാരും എന്നത് കൊണ്ടാണ് ഇതുപോലുള്ള സംഭവങ്ങളെ വാർത്തയാക്കേണ്ടി വരുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്യുകയും അത് വഴി ആളുകളെ പറ്റിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം തന്നെ നമ്മുടെ നാട്ടിലുണ്ട്.

വേദപുസ്തകത്തിൽ ചില പ്രവചന പുസ്തകങ്ങൾ ഉണ്ടെന്നും ആ പ്രവചന പുസ്തകങ്ങളിൽ പെട്ട നഹൂം എന്ന പുസ്തകത്തിൽ ആണ് പ്രളയം ഉണ്ടാകുമെന്നും ഡാമുകൾ തുറന്ന് വിടുമെന്നും പാസ്റ്റർ സമർത്ഥിക്കുന്നത്. നഹൂം പ്രവചനം രണ്ടിന്റെ ആറിൽ ഇത് പറയുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

“‘നദികളുടെ ചീപ്പുകൾ തുറക്കുന്നു. രാജമന്ദിരം അഴിഞ്ഞു പോകുന്നു. അത് നിർണ്ണയിച്ചിരിക്കുന്നു.’ പലമന്ത്രിമാരും കൂടെ ചേർന്നിട്ടു പറയുന്നു. ഇപ്പോൾ തുറക്കേണ്ട, ഇപ്പോൾ തുറക്കേണ്ട, അവസാനം എല്ലാം കൂടെ ഒന്നിച്ചു തുറന്നു. മനസ്സിലായവർക്ക് സ്തോത്രം. ഇത് നിർണ്ണയിച്ചു വെച്ചിരിക്കുന്നതാണ്. നിങ്ങളാരും ഇത് പൂട്ടിവെച്ചാൽ ഒക്കത്തില്ല. നഹൂം ഇത് എഴുതുമ്പോൾ നദികൾക്ക് ചീപ്പില്ല. നദികളുടെ ചീപ്പ് എന്ന് പറയുന്നത് അണക്കെട്ടുകൾ ആണ്. അണകെട്ട് കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്ത് അണകെട്ടില്ലാത്ത കാലത്ത് ഒരു കൊച്ചു പ്രവാചകൻ എഴുതിവെച്ചു, നദികളുടെ ചീപ്പുകൾ തുറക്കുന്നു. രാജമന്ദിരം അഴിഞ്ഞു പോകും. ഇത് അവിചാരിതമായി സംഭവിച്ചതല്ല. ഇത് നിർണ്ണയിച്ചു വെച്ചതാണ്.”

എന്തായാലും കേരളത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് പ്രളയവും ഡാമും ചർച്ചയാകുമ്പോൾ അത് ബൈബിളിൽ മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്നുള്ള അവകാശ വാദം ഉന്നയിക്കുന്ന ഇത് പോലുള്ള പാസ്റ്റർമ്മാർക്ക് പ്രളയത്തെ മുൻകൂട്ടി പ്രവചിക്കാൻ മാത്രം സാധിച്ചില്ല.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

യാക്കോബായ സഭയ്ക്ക് വൻ തിരിച്ചടി; സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുത്

Read Also  മത സ്വാതന്ത്ര്യ റിപ്പോർട്ട് ഇന്ത്യ തള്ളി; ന്യൂനപക്ഷാവകാശങ്ങൾ രാജ്യം സംരക്ഷിക്കുന്നുണ്ടെന്ന് രവീഷ് കുമാർ

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here