Wednesday, June 23

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി

കേരളം നേരിട്ട മഹാ പ്രളയത്തിന്റെ ഓർമ്മയ്ക്കായി, ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുട്ടികൾക്കായുള്ള സ്റ്റാമ്പിൽ പ്രളയത്തിന് ജാതി ഉണ്ടെന്നു വ്യക്തമാക്കുന്നു. നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം എന്ന ടാഗ് ലൈനോട് കൂടിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പത്തു രൂപയാണ് സ്റ്റാമ്പിന്റെ വില.

സ്റ്റാമ്പിന്റെ നടുഭാഗത്തായി പൂണൂലിട്ട ഒരു കുട്ടി മുസ്ലിം പെൺകുട്ടിയുടെയും ക്രിസ്ത്യൻ പെൺകുട്ടിയുടെയും കയ്യിൽ ചേർത്തു പിടിച്ചിരിക്കുന്ന തരത്തിലാണ് സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൺകുട്ടിയുടെ പൂണൂൽ വ്യക്തമാക്കുന്നതിനായി കുട്ടിയെ മേൽവസ്ത്രം ധരിപ്പിക്കാതെയും മുസ്ലിം പെൺകുട്ടിയാണെന്നു തിരിച്ചറിയുന്നതിനായി പെൺകുട്ടിയ്ക്ക് തട്ടം ഇടിയിക്കാനും ക്രിസ്ത്യൻ പെൺകുട്ടിയെ തിരിച്ചറിയുന്നതിനായി കുരിശു കഴുത്തിൽ ഇട്ടുമാണ് ശിശുക്ഷേമ സമിതി പ്രളയത്തിന് ജാതിയുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നത്.

പൂണൂലിട്ട, വസ്ത്രം ധരിക്കാത്ത സവർണ്ണ ഹിന്ദു വേണം മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഒരുമിപ്പിക്കാൻ എന്ന അർത്ഥവും സ്റ്റാമ്പ് നൽകുന്നു. കൃത്യമായി ജാതി ബോധം സ്റ്റാമ്പിന്റെ ഉള്ളടക്കത്തിൽ വ്യക്തമാണ്. മുസ്ലിം പെൺകുട്ടിയെ പാവാടയും ബ്ലൗസും ഇടീക്കുമ്പോൾ തന്നെ ബ്ലൗസിന്റെ കയ്യുടെ ഇറക്കം മുതൽ ഓരോ കുട്ടിയുടെയും വസ്ത്രത്തിൽ വരെ ശിശുക്ഷേമ സമിതിയുടെ ജാതി ബോധം വ്യക്തമാണ്. മുസ്ലിം പെൺകുട്ടിയുടെ കൈ പിടിച്ചിരിക്കുന്നത് നിക്കറു ധരിച്ച മുസ്ലിം ആൺകുട്ടിയാണ്. ഇത് വ്യക്തമാക്കുന്നതിനായി കുട്ടിയുടെ തലയിൽ തൊപ്പി വെയ്ക്കാനും സമിതി മറന്നട്ടില്ല.

കേരളം ഒന്നാകെ ഒരേ മനസ്സോടെ നേരിട്ട പ്രളയത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതാണ് ശിശുക്ഷേമ സമിതിയുടെ സ്റ്റാമ്പ് എന്നാണ് ഇതിനെതിരെ ഉയരുന്ന ആക്ഷേപം. കുട്ടികളുടെ മനസ്സിൽ കൃത്യമായ ജാതി ബോധം നിലനിർത്തുന്നതിനുള്ള ശ്രമമായും ശിശുക്ഷേമ സമിതിയുടെ സ്റ്റാമ്പിനെ കാണാവുന്നതാണ്. നവ കേരള സൃഷ്ടിക്കായി ജാതി ബോധത്തിൽ അടിസ്ഥാനമായ ഒരു കേരളം സൃഷ്ടിക്കാനായി ശിശുക്ഷേമ സമിതിയും സർക്കാരും ശ്രമിക്കുന്നുവെന്നാണ് സ്റ്റാമ്പ് നൽകുന്ന  സന്ദേശം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഇന്ത്യൻ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

Leave a Reply