Thursday, January 20

മോദിയും കേന്ദ്ര മന്ത്രിമാരും കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്ന് ബിജെപി ഐടി സെൽ

പ്രളയം നാശം വിതച്ച കേരളത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾക്ക് അവസാനമില്ലാത്ത തുടരുന്നു. കേരളത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയും കേന്ദ്ര മന്ത്രിമാരും രക്ഷാപ്രവർത്തനം നടത്തിയെന്ന പുതിയ തട്ടിപ്പുമായാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്. ശശിതരൂർ കേരളത്തിൽ പ്രളയത്തിന്റെ സമയത്ത് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിദേശത്ത് കറങ്ങി നടക്കുകയും ട്വീറ്റ് ചെയ്ത് രസിക്കുകയുമാണ് ഉണ്ടായതെന്ന തരത്തിൽ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ നടത്തിയ ട്വീറ്റിലാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

” കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയും കേരളത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കോൺഗ്രസ് എംപി ശശി തരൂർ ലോകം ചുറ്റി സഞ്ചരിക്കുകയാണ് ഉണ്ടായത്” അമിത് മാളവ്യയുടെ ട്വീറ്റിൽ പറയുന്നു.

എന്നാൽ അമിത് മാളവ്യയുടെ വാദങ്ങളെ കണക്കിന് പരിഹസിച്ചിരിക്കുകയാണ് ടി എൽ ലോകം. “പ്രധാനമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നോ? ഏത് രാജ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്?” എന്നായിരുന്നു സൗരാബ് ശർമ്മ എന്നയാളുടെ കമന്റ്. കേരളത്തിലുണ്ടായത് പ്രകൃതി ദുരന്തമായിരുന്നു, അതിലും വലിയ ദുരന്തമാണ് കേന്ദ്രത്തിലുള്ളത് എന്നായിരുന്നു മറ്റൊരു ഹാൻഡിലിന്റെ പ്രതികരണം.

 

Spread the love
Read Also  ബി.എസ്.എൻ.എൽ. കേരളയുടെ പേരിൽ ശബരിമല വിഷയത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനം ടിവി