Thursday, January 20

പ്രളയത്തെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ഒത്തൊരുമ പ്രശംസനീയം : ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

കേരളം അസാധാരണമാംവിധം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമയോടെ അതിനെ  അതിജീവിക്കാനായി പ്രയത്നിച്ചതു പ്രശംസനീയമാണെന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡോമിനിക് അഭിപ്രായപ്പെട്ടു.  മറ്റെങ്ങും കാണാന്‍ കഴിയാത്ത ഒത്തൊരുമ കേരളത്തില്‍ കാണാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഇനി  കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം വലിയ പ്രക്രിയയാണെന്നും ആ വിഷയത്തെ  ഗൗരവമായി സമീപിക്കേണ്ടതാണെണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി മികച്ച ബന്ധമാണ് ബ്രിട്ടന്‍ കാത്തുസൂക്ഷിക്കുന്നതെന്നു ഡോമിനിക് കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും കണ്ടു ചര്‍ച്ച നടത്തി. ഇന്നലെ വൈകുന്നേരമാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ തിരുവനന്തപുരത്ത്  എത്തിയത് 

Spread the love
Read Also  നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Leave a Reply