Sunday, January 16

സർക്കാർ ഫണ്ട്‌ ഉപയോഗിച്ചുള്ള ആഘോഷപരിപാടികൾക്ക് ഒരു വർഷത്തേയ്ക്ക് വിലക്ക് 

സർക്കാർ ഫണ്ട്‌ ഉപയോഗിച്ചുള്ള ആഘോഷപരിപാടികൾ ഒരു വർഷത്തേയ്ക്ക് ഒഴിവാക്കി. സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കും.സ്കൂൾ കലോത്സവവും, ഫിലിം ഫെസ്റ്റിവലും വിനോദ സഞ്ചാര വകുപ്പിന്റേതുള്‍പ്പടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ഇത്‌ സംബന്ധിച്ച് പൊതു ഭരണ വകുപ്പ് ഉത്തരവിറക്കി.

ആഘോഷങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ വകുപ്പുമേധാവികളോട്‌ നിര്‍ദേശിച്ചു.

ഡിസംബര്‍ അഞ്ചു മുതല്‍ ഒമ്പതുവരെ നടത്താനിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉൾപ്പടെയുള്ള പരിപാടികൾ സർക്കാർ റദ്ധാക്കിയതിൽ വിമർശനങ്ങൾ ഉയർന്നു തുടങ്ങി. സർക്കാർ ഫണ്ട് കണ്ടെത്തുന്നതിന് കുട്ടികളുടെ കലോത്സവം ഉൾപ്പടെയുള്ള പരിപാടികൾ നിർത്തലാക്കുകയല്ല വേണ്ടതെന്നും ഫണ്ട് കണ്ടെത്താൻ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുക ആണ് വേണ്ടതെന്നുമാണ് വിമർശനങ്ങൾ.

Spread the love
Read Also  വിവാദങ്ങൾക്കു നടുവിൽ ഐ എഫ് എഫ് കെ 24 ഇന്നു ആരംഭിക്കുന്നു ; ഇനി ഒരാഴ്ച ചലച്ചിത്രപ്രേമികളുടെ ദിനങ്ങൾ