Wednesday, January 19

അംബേദ്ക്കറെയും നെഹ്രുവിനെയും പുരാവസ്തു വകുപ്പിന് കൈമാറണമെന്ന നിർദ്ദേശവുമായി കേരള സർക്കാർ

ഇന്ത്യൻ ഭരണഘടന ശില്പി ഡോ: ബി. ആർ. അംബേദ്ക്കർ രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ജവഹർലാൽ നെഹ്‌റു, രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്ന് രക്തസാക്ഷിത്വം വരിച്ച ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെതുൾപ്പടെ ഉള്ള രാഷ്ട്ര സേവനത്തിന് ജീവിതം നീക്കി വെച്ചവരുടെ ചിത്രങ്ങൾ പുരാവസ്തു വകുപ്പിന് നൽകാൻ കേരള സർക്കാർ ഉത്തരവ്. എല്ലാ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഇവരുടെ ചിത്രങ്ങൾ നീക്കം ചെയ്യാനും ആയത് പുരാവസ്തു വകുപ്പിലേക്ക് കൈമാറ്റം ചെയ്യാനുമാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കര വകുപ്പിന്റെ ഉത്തരവ്.

പകരം സർക്കാർ സ്ഥാപനങ്ങളിൽ ഇന്ത്യൻ രാഷ്ട്ര പിതാവിന്റെ ചിത്രം മാത്രമാണ് പ്രദർശിപ്പിക്കാവൂ എന്നും സർക്കാർ ഉത്തരവിൽ പറയുന്നു. എന്നാൽ ഇന്ത്യയ്ക്ക് ഔദ്യോഗികമായി ഒരു രാഷ്ട്രപിതാവ് ഇല്ല എന്ന് വിവരാവകാശ പ്രകാരം മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വ്യക്തമാക്കിയതുമാണ്. ഈ ഒരവസരത്തിൽ വസ്തുതാ വിരുദ്ധമായി ഇന്ത്യൻ രാഷ്ട്രപിതാവിന്റെ ചിത്രം മാത്രമാണ് സർക്കാർ ഓഫീസുകളിൽ പ്രദർശിപ്പിക്കാവൂ എന്ന സർക്കാർ ഉത്തരവിനെതിരെ വലിയ വിമർശനങ്ങൾ ആണ് ഉയരുന്നത്.

സർക്കാർ ഓഫീസ് ഏതെങ്കിലും പ്രത്യക വ്യക്തിയുടെ പേരിൽ ആണ് അറിയപ്പെടുന്നതെങ്കിലും ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ അനുമതിയോടെ മാത്രം അവിടെ ആ വ്യക്തിയുടെ ചിത്രം പ്രദർശിപ്പിക്കാം എന്നും ഉത്തരവിൽ പറയുന്നു. സ്പെഷ്യൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് ആണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന് വേണ്ടി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Spread the love
Read Also  ഇതാവണമായിരുന്നു ഇന്ത്യൻ കർഷകൻ്റെ രൂപം വി.കെ അജിത് കുമാർ എഴുതുന്നു

Leave a Reply