Wednesday, January 19

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കും; സർക്കാർ ഒപ്പമുണ്ട്

ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്ന സ്ത്രീകൾക്ക് എല്ലാവിധത്തിലുമുള്ള സംരക്ഷണം സർക്കാർ നൽകുമെന്നും കേരളത്തിലുള്ള വനിതാ പൊലീസ് മതിയാവാതെ വന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകില്ലെന്നും ദേവസ്വം പ്രസിഡന്റ് ഏത് സാഹചര്യത്തിൽ ആണ് അത്തരമൊരു തീരുമാനം പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും പിണറായി പറഞ്ഞു.

അതേ സമയം അതി തീവ്ര ഹിന്ദുത്വ സംഘടന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്‌ ഏഴ് ദിവസത്തിനകം സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കി സുപ്രീം കോടതി വിധിയെ മറികടന്നില്ലെങ്കിൽ മുഖ്യമന്ത്രിയെ ഓഫീസിൽ നിന്നും പുറത്തിറങ്ങാൻ പോലും സമ്മതിക്കാത്ത തരത്തിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  ശബരിമലയിൽ ആകാമെങ്കിൽ മുസ്ലിം പള്ളികളിലും സ്ത്രീ പ്രവേശനത്തിനായി നടപടിയെടുക്കണമെന്ന് ജസ്റ്റിസ് കട്ജു

Leave a Reply