Wednesday, January 19

ശബരിമല: ഹൈക്കോടതിയുടെ കമ്മീഷനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഹൈക്കോടതി നിയോഗിച്ച മൂന്നംഗ കമ്മീഷനെതിരെ സംസ്ഥാനസര്‍ക്കാര്‍  സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു റിപ്പോര്‍ട്ട് നല്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു സമിതി പ്രായോഗികമല്ലെന്ന് നിലപാടെടുത്തുകൊണ്ടാണ് കേരളം ഹര്‍ജി നല്‍കിയത്.

ശബരിമലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ പഠിച്ചു റിപ്പോര്‍ട്ട് ചെയ്യണമെന്നു ആവശ്യപ്പെട്ടു ഹൈക്കോടതി ജസ്ടീസുമാരായ പി ആര്‍ രാമന്‍, ജസ്റ്റീസ് സിരിഗജന്‍, ഡി ജി പി ഹേമചന്ദ്രന്‍ എന്നിവരെ നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷര്‍ ശബരിമലയില്‍ എത്തുകയും മതിയായ സൌകര്യങ്ങള്‍ ഉണ്ടെന്നു കണ്ടെത്തുകയും  ചെയ്തിരുന്നു.

സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജികള്‍  സുപ്രീംകോടതിയാണ് പരിഗണിക്കേണ്ടത് എന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.  

 

 

Spread the love
Read Also  കൊല്ല്, കൊല്ല്, കൊല്ലെന്ന് ജനക്കൂട്ടത്തോടലറുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ പുതിയ നിയമം കൊണ്ടെന്ത് കാര്യം?

Leave a Reply