വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന ജനതയുടെ ആവശ്യങ്ങളോട് അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് സര്‍ക്കാര്‍ അധികാ രമേറ്റതെന്നും  ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 26 തൊഴില്‍ മേഖലകളിലെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചു കൊണ്ട്  രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം ഉള്ള സംസ്ഥാനമായി മാറുകയാണ്കേരളം.

നേഴ്സ്മാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാർ, ഖാദി-കൈത്തറി തൊഴി ലാളികള്‍, ഉച്ചഭക്ഷണപാചക തൊഴിലാളികൾ, കടകളും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, ബീഡി ആൻറ് സിഗാർ എന്നിവര്‍ക്കുള്ള മിനിമം കൂലി പുതുക്കി യിട്ടുണ്ട്. ഹോസ്റ്റൽ, ഐസ് ഫാക്ടറി, ഫാർമസ്യുട്ടിക്കൽസ് ആൻഡ് സെയിൽസ്, പ്രിന്റിങ് പ്രസ്, ഗോൾഡ് ആന്റ് സിൽവർ ഒർണമെന്റ്സ്, ആന പരിപാലനം, ചൂരൽ-മുള, ആയുർവേദ-അലോപ്പതി മരുന്ന്, ഗാർഹികമേഖല, ഓയിൽമിൽ, മലഞ്ചരക്ക് വ്യവസായം, സെക്യൂരിറ്റി സർവീസ്, കാർഷികവൃത്തി, ലൈറ്റ് മോട്ടോർ വെഹി ക്കിൾ, ഫാർമസിസ്റ്റ് (മെഡിക്കൽ ഷോപ്പ്), ഓയിൽ പാം, ഫോട്ടോഗ്രാഫി ആൻറ് വീഡിയോഗ്രഫി, ചെരുപ്പ് നിർമ്മാണം, പേപ്പർ പ്രോഡക്ടസ്, ഫിഷ് പീലിംഗ് എന്നീ മേഖലകളിലും മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.

മിനിമം വേതന നിയമലംഘനത്തിനെതിരെ കടുത്ത ശിക്ഷ നല്‍കാനുള്ള നടപടി കളും സ്വീകരിക്കുമെന്നും നിയമലംഘനങ്ങൾക്കുള്ള പിഴ 500 രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപ വരെയായി വർധിപ്പിച്ച് മിനിമം വേതന നിയമം ഭേദഗതി ചെയ്തുകൊണ്ടും ഉത്തരവുണ്ടായി. മിനിമം വേതനനിയമ പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ കുടിശ്ശികയിൽ തീർപ്പ് കല്പിക്കുന്നതിന് ഡെപ്യൂട്ടി ലേബർ കമ്മീഷണർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

Read Also  ഞാന്‍ വനിതാ മതിലിനോപ്പം : നടി മഞ്ജു വാരിയര്‍

LEAVE A REPLY

Please enter your comment!
Please enter your name here