സംസ്ഥാന സർക്കാർ ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ചതിലുള്ള പ്രതികാര നടപടിയായിട്ടാണ് തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്ന് മുൻ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റില്‍ കെമാല്‍ പാഷ പറഞ്ഞു. ഇതുകൊണ്ടൊന്നും തൻ്റെ വായടക്കാൻ കഴിയില്ലെന്നും സർക്കാരിനെയുള്ള വിമർശനം അവസാനിപ്പിക്കില്ലെന്നും കെമാൽ പാഷ പറഞ്ഞു

ഐ എസിൽ നിന്നും ഭീഷണിയുണ്ടെന്ന പേരിലാണ് തനിക്ക് സായുധ സുരക്ഷ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അനുവദിച്ചത്. കനകമലക്കേസ് വന്നപ്പോള്‍ അവര്‍ ലക്ഷ്യമിട്ട ഹൈക്കോടതിയിലെ ജഡ്ജി ഞാനായിരുന്നുവെന്ന് അന്ന് എന്നെ സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും അറിയിച്ചിരുന്നു.

നേരത്തെ ഐ എസ് തീവ്രവാദികള്‍ എന്നെ ലക്ഷ്യമിട്ടത് എന്തിനാണെന്ന് എനിക്കറിയില്ല. അതിന്‍റെ പേരില്‍ എനിക്ക് തന്ന സുരക്ഷ ഇപ്പോള്‍ പിന്‍വലിക്കാനുള്ള കാരണമെന്താണെന്നും എനിക്ക് അറിയില്ല. എന്തായാലും സുരക്ഷ നല്‍കാനോ പിന്‍വലിക്കാനോ താന്‍ ആവശ്യപ്പെട്ടിട്ടില്ല.

സംസ്ഥാനത്തെ പൊലീസ് അസോസിയേഷന് എന്നോടുള്ള താത്പര്യക്കുറവാണ് സുരക്ഷ പിന്‍വലിക്കുന്നതിന് കാരണമായത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. വാളയാര്‍ കേസിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടാത്ത വിഷയത്തില്‍ ഞാന്‍ വലിയ വിമര്‍ശനം നടത്തിയിരുന്നു.

വാളയാർ കേസിൽ താൻ സർക്കാരിനെ വിമർശിച്ചിരുന്നു. കേസ് അന്വേഷിച്ച ഒരു ഡിവൈഎസ്പി ഒന്‍പത് വയസുള്ള പെണ്‍കുട്ടിയുടെ സമ്മതതോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നു പറഞ്ഞു ആ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന് ഞാന്‍ പറഞ്ഞു. അതൊക്കെ അവര്‍ക്ക് വിഷമമുണ്ടാക്കി കാണും. കൂടാതെ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിലും താന്‍ സര്‍ക്കാരിനേയും പൊലീസിനേയും വിമര്‍ശിച്ചിരുന്നു.

ഈയിടെ സിനിമ രംഗത്തെ ലഹരി മരുന്ന് ഉപഭോഗത്തിന്‍റെ പേരില്‍ നിയമ-സാംസ്കാരിക മന്ത്രി എകെ ബാലനെതിരേയും വിമര്‍ശനം നടത്തിയിരുന്നു. ഇതിനൊക്കെയുള്ള പ്രതികാരമാവാം സര്‍ക്കാര്‍ നടപടി. സുരക്ഷ പിൻ വലിക്കുമ്പോൾ താൻ ഇവരുടെ കാലു പിടിക്കുമെന്നും അവർ കരുതിയിരിക്കും. എന്നാൽ ഇക്കൂട്ടർക്ക് തെറ്റിയെന്നും കമാൽ പാഷ ആരോപിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സുരക്ഷ ഉദ്യോഗസ്ഥരാൽ താൻ കൊല്ലപ്പെട്ടേക്കുമെന്ന് അരവിന്ദ് കേജരിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here