Wednesday, January 19

പമ്പയിലും പരിസരത്തും അസഹ്യമായ ദുര്‍ഗന്ധമെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി

ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശബരിമല തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ പ്രഖ്യാപനങ്ങൾക്കിടയിൽ പമ്പയിലും പരിസരത്തും അസഹ്യമായ ദുര്‍ഗന്ധമെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി വിലയിരുത്തി. നിലയ്ക്കലിൽ തൃപതികരമായ സൗകര്യമുണ്ടെന്നും പൊലീസുകാരുടെ താമസസൗകര്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തു ചെയ്യാനാവുമെന്ന് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാന്‍ കൂടിയായ ജസ്റ്റിസ് പി.ആര്‍. രാമന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാന്‍ കൂടിയായ ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്നതാണ് സമിതി. സന്നിധാനത്തെ ഒരുക്കങ്ങളുടെ വിലയിരുത്തല്‍ ഇന്നും തുടരും. ഹേമചന്ദ്രന്‍ തിങ്കളാഴ്ച രാത്രി സന്നിധാനത്തെത്തിയിരുന്നു. കുടിവെള്ള ശുദ്ധീകരണത്തിനുള്ള റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ്, തീര്‍ഥാടകര്‍ക്ക് വിരിവെക്കാനുള്ള തീര്‍ഥാടകകേന്ദ്രം, കക്കൂസുകള്‍, പാര്‍ക്കിങ് സൗകര്യം, ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെയും പോലീസുകാരുടെയും താമസ സൗകര്യം, ആശുപത്രി എന്നിവ നിരീക്ഷണ സമിതി പരിശോധിച്ചു.

വൈകീട്ട് അഞ്ചുമണിയോടെ പമ്പയിലെത്തിയ സമിതി ത്രിവേണിയില്‍ കെ.എസ്.ആര്‍.ടി.സി. ഒരുക്കിയ സൗകര്യങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യമാണെന്ന് നിരീക്ഷിച്ചു. വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥലം കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ത്രിവേണി പാലത്തിലെ സൗകര്യങ്ങളും പമ്പയിലെ ക്ലോക്ക് മുറി, ശൗചാലയങ്ങള്‍ എന്നിവിടങ്ങളിലും പരിശോധനന നടത്തി. മലമൂത്ര വിസര്‍ജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരത്തും അസഹനീയമായ ദുര്‍ഗന്ധം നിലനില്‍ക്കുന്നതായും സമിതി അംഗങ്ങള്‍ പറഞ്ഞു.

Spread the love
Read Also  സർക്കാരും നിരീക്ഷണ സമിതിയും തമ്മിൽ മനിതി സംഘത്തിന്റെ പേരിൽ അഭിപ്രായ ഭിന്നത

Leave a Reply