Monday, January 17

മന്ത്രിമാർ ധനസമാഹരണത്തിന് പോകുന്നതിന് വിലക്ക്; മുഖ്യമന്ത്രിക്ക് ഉപാധികളോടെ സന്ദർശനം നടത്താം

പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കേരളാ മന്ത്രിമാര്‍ നടത്താനിരുന്ന യാത്ര കേന്ദ്രം തടഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രം കര്‍ശന ഉപാധികളോടെ യാത്ര നടത്താനാണു ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളെ പാടുള്ളൂവെന്നും കേന്ദ്രം നിർദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്ന് ഫണ്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം വിദേശ യാത്ര നിശ്ചയിച്ചിരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്രാനുമതിയും വിസയും ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഈ മാസം 17-ന് മുഖ്യമന്ത്രി യുഎഇയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ 17 മന്ത്രിമാരും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചത്. ബുധനാഴ്ചയ്ക്കകം അനുമതി ലഭിച്ചില്ലെങ്കിൽ മന്ത്രിമാരുടെ യാത്ര മുടങ്ങിയേക്കും.

നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട ചർച്ചകളും കേരളത്തിന്റെ നിലവിലുള്ള അവസ്ഥകളും പ്രവാസി മലയാളികളുമായി സംസാരിക്കുക എന്ന ഉദ്ദേശ്യവും മന്ത്രിമാരുടെ യാത്രയിൽ ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ കേന്ദ്രം തടഞ്ഞിരിക്കുന്നത്. മിക്ക രാജ്യങ്ങളിലും മന്ത്രിമാർ എത്തുന്നതിന്റ മുന്നോടിയായി നടത്തേണ്ട പ്രാഥമിക കൂടിയാലോചനകളും സംഘാടക സമിതികളും രൂപീകരിച്ചിരുന്നു.

Spread the love
Read Also  ഹിന്ദുത്വത്തിന് കീഴടങ്ങിയ പിണറായി സര്‍ക്കാര്‍; കാണിച്ചത് ചരിത്രത്തോടുള്ള അനീതി

Leave a Reply