Wednesday, January 19

21 മിനിറ്റ് മാത്രം ചേർന്ന് നിയമസഭ പിരിഞ്ഞു

ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ സ്തംഭിച്ചു. 21 മിനിറ്റ് മാത്രം ചേർന്ന സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു.
ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നല്‍കി. പ്രളയത്തിനുശേഷം തീര്‍ത്ഥാടകര്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും അടിയന്തര പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇത് ശൂന്യവേളയില്‍ പരിഗണിക്കാമെന്നും ഇപ്പോള്‍ ശബരിമല വിഷയത്തിലേതുള്‍പ്പെടെ സുപ്രധാന ചോദ്യങ്ങള്‍ പരിഗണിക്കാനുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. ഇന്നലെ ശബരിമല വിഷയത്തില്‍ ചര്‍ച്ച നടന്നതിനാല്‍ അടിയന്തര പ്രമേയ നോട്ടീസേ പരിഗണിക്കേണ്ട സാഹചര്യമില്ലയെന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്തുവന്നു.
ചോദ്യോത്തര വേള തടസപ്പെടുത്തുന്ന നിലയിലേക്ക് പോയാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും ഒഴിവാക്കി. രണ്ടു ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കാതെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.

Spread the love
Read Also  മോഡി മാത്രം വിഷയം കേരളത്തിൽ കോൺഗ്രസ് ദേശീയ രാഷ്ട്രീയം ചർച്ചചെയ്യുന്നതേയില്ല

Leave a Reply