Friday, May 27

ഹിന്ദുത്വ വർഗീയവാദികളുടെ ഭീഷണി: എസ്. ഹരീഷ് ‘മീശ’ പിൻവലിച്ചു

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസദ്ധീകരിച്ചു വന്നിരുന്ന മീശ എന്ന എസ്. ഹരീഷിന്റെ നോവൽ പിൻവലിച്ചു. ഹിന്ദുത്വ വർഗീയ വാദികളുടെ കടുത്ത എതിർപ്പിനെത്തുടർന്നാണ് നോവൽ പിൻവലിക്കാനുള്ള തീരുമാനം. ‘കഥയിലെ ഭ്രാന്ത്’ എന്ന അദ്ധ്യായത്തിലെ ചില ഭാഗങ്ങളുടെ പേരില്‍ ഹരീഷിന്റെ കൈവെട്ടുമെന്നുൾപ്പടെയുള്ള ഭീഷണികൾ നേരത്തെ സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ നിന്നുണ്ടായിരുന്നു.

ഹരീഷിന്റെ നോവലിനെതിരെ ഹിന്ദുത്വവാദികള്‍ വീണ്ടും: മാതൃഭൂമിക്ക് വക്കീല്‍ നോട്ടീസ്‌

കൂടാതെ ഹരീഷിന്റെ കുടുംബത്തെ ഉൾപ്പടെ അപമാനിക്കുന്ന രീതിയിലായിരുന്നു സംഘപരിവാർ ആക്രമണം. ഭാര്യയുടെയും കുട്ടിയുടെയും ചിത്രങ്ങൾ ഉപയോഗിച്ച് വൻ തോതിൽ സംഘപരിവാർ ആക്രമണം നടത്തിയിരുന്നു. കൂടാതെ ഹരീഷിന്റെ അമ്മയെ ഉൾപ്പടെ സൈബർ ആക്രമണത്തിന് സംഘപരിവാർ കഴിഞ്ഞ ദിവസങ്ങളിൽ ഇടയാക്കിയിരുന്നു. കൂടാതെ നോവലിനെതിരെയും മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെയും ഹിന്ദുത്വ തീവ്രവാദികൾ വക്കീൽ നോട്ടീസ് അയക്കുകയുണ്ടായി. ഈ ഒരു സാഹചര്യം കൂടെ കണക്കിലെടുത്താണ് നോവൽ പിൻവലിക്കാനുള്ള തീരുമാനം.

‘പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായ അമ്പലത്തിൽ പോകുന്നന്നത്? ആറു മാസം മുൻപ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു.

‘പ്രാർത്ഥിക്കാൻ’ ഞാൻ പറഞ്ഞു.

‘അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ’. ഞാൻ ചിരിച്ചു.

പഞ്ഞം വന്നെന്നു കരുതി എഴുത്തു നിർത്താനൊക്കുമോ?

‘അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാർ.’

നോവലിലെ രണ്ടു വ്യക്തികൾ തമ്മിലുള്ള ഈ സംഭാഷണ ശകലമാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഒരു നോവല്‍ പ്രസിദ്ധീകരണം ആരംഭിച്ച ശേഷം അത് പിന്‍വലിക്കേണ്ടി വന്നത് കേരളത്തിലെ ആദ്യ സംഭവമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ തങ്ങളുടെ സഹഎഴുത്തുകാരന്‍ നേരിടുന്ന പ്രതിസന്ധിയെയും ഭീഷണിയെയും പ്രതിരോധിക്കാന്‍ കൊടികെട്ടിയ സാംസ്‌കാരിക നായകന്മാരൊന്നും തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. അശോകന്‍ ചരുവിലിനെ പോലുള്ള അപൂര്‍വം എഴുത്തുകാര്‍ മാത്രമാണ് ഹരീഷിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവരാന്‍ തയ്യാറായത്.

 

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ കൊലവിളി വീണ്ടും: എസ് ഹരീഷിന്റെ കൈ വെട്ടുമെന്ന് ഭീഷണി

Spread the love
Read Also  ക്ഷേത്രങ്ങളില്‍ പെണ്ണിനെ ബലാല്‍സംഗം ചെയ്യുന്ന ആണധികാരികളുടെ ദാര്‍ഷ്ട്യങ്ങള്‍: ശാരദക്കുട്ടി പ്രതികരിക്കുന്നു