കെ വി മോഹന്‍ കുമാറിന്റെ നോവലായ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസ’ ത്തിനു കേരളത്തിലെ സാഹിത്യ അക്കാദമി അവാർഡ് . സ്‌കറിയ സക്റിയ, നളിനി ബേക്കല്‍, ഒഎം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു എന്നിവര്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി.

മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്രസംഭാവന പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

വിഎം ഗിരിജയുടെ ബുദ്ധപുര്‍ണിമ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ രേഖയുടെ മാനാഞ്ചിറ എന്ന ചെറുകഥയ്ക്കാണ്. 25000 രൂപയും സാക്ഷപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും പ്രഖ്യാപിച്ചു. എം മുകുന്ദനും കെജി ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

എതിരൻ കതിരവനും അശോകൻ മറയൂരിനും അജിജേഷ് പച്ചാട്ടിനും എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ ലഭിച്ചു 

തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ അടുത്ത മാസം ജനുവരി 20, 21 തിയതികളില്‍ അവാര്‍ഡ് വിതരണം ചെയ്യും

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വയലാര്‍ അവാര്‍ഡ് കെ വി മോഹന്‍കുമാറിന്‍റെ ഉഷ്ണരാശി കരപ്പുറത്തിന്‍റെ ഇതിഹാസം എന്ന നോവലിന്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here