Wednesday, January 19

കേരളത്തിൽ നിന്ന് സ്കൂൾ ടൂർ അമേരിക്കയിലേക്ക്

തിരുവനന്തപുരം, കൊച്ചി, ആഗ്ര, ഷിംല, ബാംഗ്ലൂർ, മൈസൂർ, ഊട്ടി, കൂർഗ്, എന്നിങ്ങനെയൊക്കെയാണ് സാധാരണ സ്കൂൾ കോളേജ് ടൂറുകൾ കേരളത്തിൽ പോകുന്നത്. എന്നാൽ പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂളിൽ നിന്ന് ടൂർ പോകുന്നത് അമേരിക്കയിലേക്കാണ്. നാസ, നയാഗ്ര വെള്ള ചാട്ടം, അമേരിക്കയിലെ മറ്റു പ്രധാന സ്ഥലങ്ങൾ എന്നിവ ആയിരിക്കും വിദ്യാർഥികൾ സന്ദർശിക്കുക.

14 ദിവസത്തെ ടൂർ ആണ് സ്കൂൾ അധികൃതർ പദ്ധതി ഇട്ടിരിക്കുന്നത്. ചിലവ് 3.52 ലക്ഷത്തോളം. ഇതിൽ 3,20,000 രൂപ ടൂറിന്റെ ചിലവും 30,000 രൂപ വിസ ചാർജാവും, 2,000 രൂപ പാലായിൽ നിന്ന് എയർ പോർട്ടിലേക്കുള്ള യാത്ര ചിലവും.

ആറാം ക്ലാസ്സ് മുതൽ 11ാം ക്ലാ​സ്​ വ​രെ​യു​ള്ള​ വിദ്യാർത്ഥികൾക്കാണ് അവസരം. ആദ്യം കാശുമായി വരുന്ന 60 കുട്ടികൾക്കാണ് ഇത്തരമൊരു യാത്ര സാധ്യമാവുന്നത്. ജൂൺ 30ന് മുൻപാണ് വിദ്യാർഥികൾ പോകുന്നതിനുള്ള സന്നദ്ധത അറിയിക്കേണ്ടത്.

അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിലാണ് ടൂർ പോകുക.

Spread the love
Read Also  കമ്മ്യൂണിസ്റ്റ് ചൈനയിൽ 30 ലക്ഷത്തോളം മുസ്ലീങ്ങൾ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍