Sunday, November 29

വിദ്യാഭ്യാസമേഖലയിൽ ദേശീയതലത്തിൽ കേരളത്തിനു ഒന്നാം സ്ഥാനം

കേരളസർക്കാരിനു വീണ്ടും ബഹുമതി. ഇത്തവണ വിദ്യാഭ്യാസ മേഖലയിലാണു ദേശീയ തലത്തില്‍ കേരളം വീണ്ടും ഒന്നാമതെത്തിയിരിക്കുന്നത്. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 2019 ലാണ് കേരളം ഒന്നാമതെത്തിയത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങള്‍, പഠനനിലവാരം തുടങ്ങി 44 ഇനങ്ങൾ പ്രത്യേകം പരിഗണിച്ച് വിലയിരുത്തിയപ്പോഴാണു ഒന്നാം സ്ഥാനം നേടിയത്

സ്കൂളുകളുടെ പ്രവർത്തനമികവിനു കേരളം ഒന്നാം സ്ഥാനം നേടുന്നത് ഇത് ആദ്യമാണു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലധികം കുട്ടികളാണ് മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. ഘട്ടം ഘട്ടമായി കേരളത്തിലെ സർക്കാർ സ്കൂളുകൾ മുഴുവനും ഹൈടെക് ആയി ഉയർത്തും.   എല്ലാ സ്‌കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കാന്‍ പോവുകയാണ്. 45,000 ക്ലാസ് റൂമുകള്‍ ഹൈടെക് ആയി കഴിഞ്ഞു. പ്രൈമറി സ്‌കൂളുകളിലെ ഹൈടെക് ലാബ് നിര്‍മ്മാണം ത്വരിതഗതിയിൽ നടക്കുകയാണു

ഇനിയുള്ള നാളുകൾ പൊതുവിദ്യാലയങ്ങളെല്ലാം തന്നെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണു. കിഫ്ബി വഴി 2037.91 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രം നടപ്പിലാക്കി വരുന്നത്. സ്‌കൂളുകള്‍ അടച്ചു പൂട്ടുകയല്ല, അവ ഏറ്റെടുത്ത് സംരക്ഷിക്കുക എന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഇന്ന് 79 പേർക്ക് രോഗം ; 60 പേർക്ക് രോഗമുക്തി

Leave a Reply