Wednesday, January 19

നമ്മൾ അതിജീവിക്കും; കേരളം ഇന്ന് കുട്ടനാട്ടിൽ

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ അതിജീവിക്കാൻ മലയാളികൾ ഇന്ന് കുട്ടനാട്ടിൽ. അറുപതിനായിരത്തിലധികം വരുന്ന പ്രവര്‍ത്തകരാണ് ശുചീകരണത്തിന് കുട്ടനാട്ടില്‍ പങ്കാളികളാവുന്നത്. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കർഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചുകൊണ്ട് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ആലപ്പുഴ ജില്ലയിൽ നിന്ന് പുറമെ ഉള്ള നിരവധി പ്രവര്‍ത്തകര്‍ ശുചീകരണത്തിനായി എത്തിയിട്ടുണ്ട്. ഇവര്‍ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണത്തില്‍ പങ്കാളികളാവും. 16 പഞ്ചായത്തുകളിലായി 226 വാർഡുകളിൽ ഉള്ളവരെ പുനരധിവസിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതി പൂർത്തിയായി. 60000ത്തിൽ അധികം പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.

31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധദിനമായി ആചരിക്കും. സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങുന്നവർക്കും ക്യാമ്പിൽനിന്ന് മടങ്ങുന്നവർക്കും ഭക്ഷണക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ജനപങ്കാളിത്തം കൂടിയാണിത്.

Spread the love
Read Also  ആറുമരണം, ഡാമുകൾ തുറന്നു, ഉരുൾപൊട്ടൽ തുടർന്നാൽ വീണ്ടും സ്ഥിതി രൂക്ഷമാകും, ജാഗ്രത ; കേരളം വീണ്ടും പ്രതിസന്ധിയിലേക്ക്