പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ.
മലയാളിയാണ് പ്രധാനമന്ത്രിയുടെ രേഖകൾ ആവശ്യപ്പെട്ടു അപേക്ഷ നൽകിയിരിക്കുന്നത്. തൃശൂർ ചാലക്കുടി സ്വദേശിയും ആം ആദ്മി പ്രവർത്തകനുമായ ജോഷി കല്ലുവീട്ടിലാണ് തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ നൽകിയത്. ജോഷി ചാലക്കുടി നഗരസഭയിൽ സമർപ്പിച്ച അപേക്ഷ സെൻട്രൽ ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറും.

ജനുവരി 13-ാം തീയതിയാണ് ജോഷി വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ പൗരത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ നൽകണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു.

ഇന്ന് പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നിട്ടും റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ് എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളായി കണക്കാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എല്ലാം പുകമറ പോലെയാണ് കാര്യങ്ങൾ. ഈ സാഹചര്യത്തിലാണ് പൗരത്വം തെളിയിക്കാൻ പ്രധാനമന്ത്രി എന്ത് രേഖയാണ് തെളിവായി വെച്ചിരിക്കുന്നത് എന്നറിയാൻ കൗതുകം തോന്നിയതെന്ന് ജോഷി പറയുന്നത് .

പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനാണ് നീക്കമെന്നും ഇതിന്റെ ആദ്യപടിയായാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്. എൻപിആർ സർവേയിലെ ചോദ്യാവലിയിൽ ഭരണഘടനാവിരുദ്ധമായി ചോദ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വാർത്ത പുറത്തുവന്നതോടെ പൗരത്വ വിരുദ്ധ പ്രതിഷേധസമരവും ശക്തി പ്രാപിക്കുകയാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'ഫാസിസ്റ്റുകളുടെ തലയിൽ കൊമ്പുകളുണ്ടാവില്ല' ; ജാവേദ് അക്തർ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിക്കുമ്പോൾ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here