Wednesday, January 19

കെവിൻ്റേത് ദുരഭിമാനക്കൊലതന്നെ , സെഷൻസ് കോടതി വിധി

അന്യ ജാതിയിൽ പെട്ട പെൺകുട്ടിയെ പ്രണയിച്ചതിൻ്റെ പേരിൽ പെൺകുട്ടിയുടെ  വീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നു കരുതപ്പെടുന്ന  നട്ടാശേരി സ്വദേശി കെവിൻ പി. ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി വിധിച്ചു.

ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്നും കോടതി അറിയിച്ചു. കോട്ടയം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് സാഹചര്യങ്ങൾ പരിശോധിച്ചു ദുരഭിമാനക്കൊലയാണെന്ന് വിധിച്ചത്.

കാമുകിയായിരുന്ന  നീനുവിന്റെ അച്ഛനും സഹോദരനും അടക്കമുള്ള ബന്ധുക്കൾ ജാതീയമായ ചിന്തമൂലം കെവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദുരഭിമാനക്കൊലക്കേസിൽ പ്രത്യേക കോടതി രൂപീകരിച്ച് ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചത്. കെവിൻ്റെ മരണം സ്വാഭാവികമായി സംഭവിച്ചതാണെന്ന വാദമാണ് കോടതി തള്ളിയത്.

പെൺകുട്ടിയുടെ  സഹോദരൻ ഷാനു, അച്ഛൻ ചാക്കോ എന്നിവരുൾപ്പടെ 14 പേരാണ് കേസിൽ പ്രതികൾ. ഇതിൽ 5 പേർ ജാമ്യത്തിലാണ്. മെയ് 27ന് കാണാതായ കെവിൻ്റെ  ശവശരീരം  തെന്മലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

Spread the love
Read Also  തൃശൂരിൽ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തി

Leave a Reply