Wednesday, January 19

കെവിൻ വധം: ശബ്ദസാമ്പിൾ വേണമെന്ന ആവശ്യം ഇന്ന് പരിഗണിക്കും

 

കെവിൻ വധക്കേസിലെ ഒന്നാം പ്രതി ഷിനു ചാക്കോയുടെ ശബ്ദസാമ്പിൾ എടുക്കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ പ്രതി സംഭവദിവസം പോലീസ് ഉദ്യോഗസ്ഥരിൽ ചിലരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന്റെ ആധികാരികത തെളിയിക്കാനായാണ് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. ശബ്ദസാമ്പിൾ ഇന്ന് കോടതി പരിശോധിക്കുന്നതോടെ പോലീസുകാർ കേസിൽ ഉൾപെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായേക്കും.
നേരത്തെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ മുൻ എ എസ് ഐ ബിജു, കെവിന്റെ ബന്ധു അനീഷ് എന്നിവരുമായി ഷിനു ചാക്കോ സംസാരിക്കുന്നതിന്റെ ശബ്ദരേഖ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

Spread the love
Read Also  പശുക്കൊലയിൽ നടപടിയില്ലെന്നാരോപിച്ച് ഉത്തർപ്രദേശിൽ പൊലീസിനെ ഉൾപ്പടെ രണ്ട് പേരെ കല്ലെറിഞ്ഞു കൊന്നു