Monday, January 17

സ്വതന്ത്ര ഖാലിസ്ഥാന്‍ സംഘടനയായ കെ. എൽ. എഫിന് നിരോധനം

സ്വതന്ത്ര ഖാലിസ്ഥാൻ രാഷ്ട്രം എന്ന ആവശ്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിനെ ഇന്ത്യൻ സർക്കാർ നിരോധിച്ചു. ഇന്ത്യൻ നിയമമായ യുഎപിഎ പ്രകാരമാണ് നിരോധനം. 1986 മുതൽ സ്വതന്ത്ര ഖലിസ്ഥാന് വേണ്ടി സായുധ സമരങ്ങൾ  ഉൾപ്പടെ നടത്തി വരുന്ന സംഘടനയാണ് കെ.എൽ.എഫ്.

അരൂർ സിങ്ങ്, സുഖ്‌വിന്ദർ സിംഗ് ബബ്ബർ എന്നിവർ ചേർന്നാണ് കെഎൽഎഫ് സ്ഥാപിക്കുന്നത്. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രമാണ് ഖാലിസ്ഥാൻ മുന്നോട്ട് വെയ്ക്കുന്ന വാദം. പഞ്ചാബിനെ വിഭജിക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങള്‍, സ്ഫോടനങ്ങള്‍, മറ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഇന്ത്യൻ സർക്കാരിന്റെ വാദം. യുഎപിഎ ചുമത്തി നിരോധിക്കുന്ന 40മത്തെ സംഘടനയാണ് കെഎൽഎഫ്.

നിരപരാധികളായ ആളുകളെയും പോലീസ് ഓഫീസര്‍മാരെയും കൊന്നൊടുക്കല്‍, ബോംബ് നിര്‍മ്മാണം, കൊള്ളയടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ബാങ്ക് കൊള്ള, കൊലപാതകം തുടങ്ങിയവയില്‍ സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Spread the love
Read Also  ഖാലിസ്ഥാൻവാദികൾ, കർഷകസമരം, അമരീന്ദർ സിങ് ; പ്രേംസിങ് എഴുതുന്നു

Leave a Reply