ആവിഷ്കാര ത്തിനിടയിൽ കലാകാരിയെ അപമാനിച്ചു ഇറക്കിവിടുന്ന ഒരു സംഭവം ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കാം. വേദിയിൽ നൃത്തം അതിന്റെ തീവ്രതലങ്ങളിലേക്കു എത്തുന്നതിനുമുമ്പുതന്നെ പ്രശസ്ത നർത്തകിയെ പുറത്തക്കി തിരശീലയിട്ട് ഉത്തർപ്രദേശ് സർക്കാർ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. അതും നൂറ്റാണ്ടുകളായി ഉത്തരേന്ത്യൻ നൃത്തവേദികളിലൂടെ കാണികളെ ഹരം പിടിപ്പിച്ച നൃത്തരൂപമായ ഖവാലിയെ ആണ് യു പി സർക്കാർ അപമാനിച്ചിരിക്കുന്നതു. പ്രശസ്ത സൂഫി-കഥക് നർത്തകിയായ മഞ്ജരി ചതുര്വേദിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്.

സംഘാടകരുടെ പ്രതികരണങ്ങളിൽ നിന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് താല്പര്യമില്ലാത്ത കലാരൂപം അവതരിപ്പിക്കുന്നത് തടഞ്ഞതെന്നാണ് സൂചന. മുഖ്യമന്ത്രി വേദിയിൽ എത്തുന്നതിനു തൊട്ടുമുമ്പാണ് അദ്ദേഹത്തിന്റെ അപ്രീതിക്ക് കാരണമാകുമെന്ന് കണ്ടതിനെത്തുടർന്നു നൃത്തം അവസാനിപ്പിച്ചു പുറത്തുപോകാൻ സംഘാടകർ മഞ്ജരിയോട് നിർദ്ദേശിച്ചു എന്നാണു അറിയാൻ കഴിയുന്നത്. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി ‘കവാലി’ ഹിന്ദു വിരുദ്ധ സംഗീതമായി വർഗ്ഗീകരിക്കപ്പെടുകയാണ്, അത് ഹിന്ദു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യ നാഥ് യോഗിയുടെ കണ്ടെത്തൽ.

സർക്കാരിന്റെ ക്ഷണം അനുസരിച്ചു പരിപാടിയിൽ നൃത്തം അവതരിപ്പിക്കാനായി എത്തിയപ്പോൾ കഥക് നൃത്തരൂപം ആയിരിക്കും മഞ്ജരി അവതരിപ്പിക്കുക എന്നായിരുന്നു സംഘാടകരുടെ ധാരണ. എന്നാൽ ഖവാലി അവതരിപ്പിക്കുകയായിരുന്ന മഞ്ജരിയെ ഒരു ഭാഗം കഴിഞ്ഞപ്പോഴേക്കും പുറത്തുപോകാനായി സംഘാടകർ ആവശ്യപ്പെടുകയായിരുന്നു. അടുത്ത പരിപാടിക്കുള്ള അറിയിപ്പും അവർ ഉച്ചഭാഷിണിയിലൂടെ മുഴക്കി

‘ക്വാവാലി’ ആയതിനാലാണ് പെർഫോമൻസ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത് എന്ന അറിവ് ഞെട്ടിപ്പിച്ചതായി മഞ്ജരി പറഞ്ഞു, “ഇത് ഒരു സാങ്കേതിക തകരാറാണെന്ന് ഞാൻ കരുതി, പക്ഷേ അടുത്ത പരിപാടിക്കായി അവർ അനൗൺസ് ചെയ്തു. അതോടെ ഇത് ഒരു പിശകല്ലെന്ന് വ്യക്തമായി”. തുടർന്ന് അവർ നൃത്തം പൂർത്തിയാക്കാതെ പുറത്തുപോകാൻ നിര്ബന്ധിതയായി.

പിന്നീട് ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് ഖവാലി ഹിന്ദു വിരുദ്ധമായ നൃത്തരൂപമാണെന്നും ഇതിവിടെ അനുവദിക്കില്ലെന്നും സംഘാടകർ തറപ്പിച്ചു പറഞ്ഞത്. മഞ്ജരി പറയുന്നു “ഞാൻ ലോകത്തിന്റെ എല്ലാ കോണുകളിലും എന്റെ നൃത്തം അവതരിപ്പിക്കുന്നു. പക്ഷെ എന്റെ ജന്മനാടായ ലഖ്‌നൗവിൽ ഇങ്ങനെ സംഭവിച്ചതിൽ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി,”

പിന്നീട് മാധ്യമപ്രവർത്തകർ സംഭവത്തെക്കുറിച്ചു വിശദീകരണമാവശ്യപ്പെട്ടപ്പോൾ ഈ നൃത്തരൂപം മലിനവും ഹിന്ദുവിരുദ്ധവുമാണെന്നായിരുന്നു യു പി സർക്കാരിന്റെ ഔദ്യോഗികവൃത്തങ്ങൾ വിശദീകരിച്ചത്

സംഘപരിവാർ സർക്കാരുകളിൽ ഏറ്റവുമധികം ഫാസിസ്റ്റ് പ്രവണതകൾക്ക് വളം വെയ്ക്കുന്ന യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് സംസ്ഥാനത്ത് വർഗ്ഗീയചേരിതിരിവുണ്ടാക്കി പരിപൂർണമായ ഹിന്ദുത്വവൽക്കരണം നടപ്പാക്കുന്നതിനിടെയാണ് ഇന്ത്യയുടെ ആത്മാവിനെ തന്നെ മുറിവേൽപ്പിച്ച സംഭവം അരങ്ങേറിയത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സിദ്ദുവിന് ഹിന്ദു യുവ വാഹിനിയിൽ നിന്നും ജീവനു ഭീഷണി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here