ഹിന്ദി സംഗീത സംവിധായകൻ മുഹമ്മദ് സാഹുർ ഖയ്യാം അന്തരിച്ചു. ഹൃദയസ്‍തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 92 വയസ്സായിരുന്നു. ജുഹു സുജോയ് ആശുപത്രിയില്‍ വച്ച് ഇന്നലെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്‍നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 21ദിവസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.പഴയ പഞ്ചാബിലെ രഹോമിലായിരുന്നു ഖയ്യാം ജനിച്ചത്.സംഗീതത്തിന് വേണ്ടി അലഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിന്റേതെന്നു പറയാം. ഡൽഹിയിലേക്ക് വളരെ ചെറുപ്പത്തിലേ സംഗീത ഭ്രാന്ത് കയറി ഒളിച്ചോടിയ ഖയ്യാമിനെ പിന്നീട് പഞ്ചാബിലേക്കു തിരിച്ചുകൊണ്ടുപോകുകയും അവിടെനിന്നും അദ്ദേഹം ലാഹോറിലേക്കു കടക്കുകയും ചെയ്തു. സംഗീതകാരനായ ബാബ ചിഷ്ടിയെ കാണുകയെന്നതായിരുന്നു ഉദ്ദേശം. നിരവധിതവണ സ്‌കൂളിൽ നിന്നും ഒളിച്ചോടി സംഗീതത്തിലേക്ക് പോയ ഖയ്യാമിനെ ഒടുവിൽ ഡൽഹിയിലുള്ള അമ്മാവൻ അദ്ദെഹത്തിന്റെ താത്പര്യമനുസരിച്ചു സംഗീതത്തിലേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു.

മുംബൈയിലേക്ക്‌ തന്നെ തന്റെ സ്വപ്ന സാക്ഷത്കാരത്തിനായി എത്തിച്ചേർന്ന ഖയ്യാം, ശർമ്മാജി-വർമ്മാജി ദ്വയങ്ങളുടെ സഹായിയായി മാറുകയും ഒടുവിൽ മുഹമ്മദ് റാഫിയെന്ന അത്ഭുതഗായകനെക്കൊണ്ട് അകെലെ മേം വോ എന്ന് തുടങ്ങുന്ന ഗാനം പഠിച്ചുകൊണ്ട് സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറുകയായിരുന്നു.എന്നാൽ പിന്നീട് രാജ് കപൂറിനൊപ്പം ഫിർ ശുഭ ഹോഗി എന്ന ചിത്രത്ത്തിനു സംഗീത സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം ഹിന്ദിയിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.മുകേഷും ആശ ബോൺസ്ലെയും അദ്ദേഹത്തിന് വേണ്ടി ഈ ചിത്രത്തിൽ പാടിയ ഗാനങ്ങൾ എക്കാലത്തെയും ഹീറ്ററുകളായി മാറുകയായിരുന്നു.

ആയിരത്തി തൊള്ളായിരത്തി എഴുപത്തിൽ ആ മാസ്മരിക ഗാനം പിറക്കുകയായിരുന്നു സാഹിർ ലുധിയാന്വി യുമായി ചേർന്ന് കൊണ്ട് യാഷ് ചോപ്രയുടെ കഭി കഭി എന്ന ചിത്രത്തിൽ. ഇന്നും സംഗീത പ്രേമികൾ ഇഷ്ടത്തോടെ കൊണ്ടുനടക്കുന്ന ഗാനം കഭി കഭി മേരെ ദിൽമേ മുകേഷിലൂടെ ആലപിക്കപ്പടുന്നു.കിഷോർകുമാർ, റാഫി, ലത മങ്കേഷ്‌കർ തുടങ്ങിയ ഗായകരുടെ ഗാനങ്ങൾകൊണ്ട് നിറഞ്ഞതുമായ ആ ചിത്രം ഖയ്യാമിന്റെ സംഗീത ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ നിർമ്മിതിയായിരുന്നു.2016 വരെ ഹിന്ദി സിനിമ സംഗീത രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു ഖയ്യാം. നിരവധി പുരസ്‌ക്കാരങ്ങൾ അംഗീകാരങ്ങൾ – മുഹമ്മദ് സാഹുർ ഖയ്യാം അങ്ങനെ കടന്നുപോകുന്നു.

2011ല്‍ രാജ്യം പദ്‍മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുള്ള ഖയ്യാം . ഉമ്രാവോ ജാൻ എന്ന സിനിമയിലെ സംഗീത സംവിധാനത്തിന് 1982ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2007ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു. നിരവധി തവണ ഫിലിംഫെയര്‍ പുരസ്‍കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ദേശീയത സിനിമയിൽ മതി സിനിമ ഹാളുകളിൽ വേണ്ട : വിദ്യാ ബാലൻ

LEAVE A REPLY

Please enter your comment!
Please enter your name here