Sunday, November 29

രാഷ്ട്രീയ മുതലെടുപ്പിന് കിഫ്ബിയും ഇരയാകുമ്പോൾ

2016 ലെ ബഡ്ജറ്റിൽ ആയിരക്കണക്കിനു കോടി രൂപയുടെ ഒട്ടേറെ വികസന പദ്ധതികൾ ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതെല്ലാം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെ (കിഫ്ബി) ചുറ്റിപ്പറ്റിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

എന്നാൽ,അന്ന് കിഫ്ബിയിൽ അദ്ദേഹം ലക്ഷ്യംവച്ച 20,000 കോടി രൂപ ഏതാണ്ട് കടലാസിലായിരുന്നു. കേന്ദ്ര ഏജൻസിയായ നബാർഡ് നൽകിയ 4000 കോടി രൂപ മാത്രമായിരുന്നു അന്ന് കിഫ്ബിയിൽ ഉണ്ടായിരുന്ന മൂലധനമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതേക്കുറിച്ചു അന്ന് വന്ന വിലയിരുത്തലുകളിൽ തെളിഞ്ഞുകണ്ടത് നിക്ഷേപകർക്കു സ്വീകാര്യമായവിധം ലാഭകരമായ പദ്ധതികൾ ഉയർത്തിക്കാട്ടാൻ സർക്കാരിനു കഴിഞ്ഞില്ല എന്നതായിരുന്നു.മാത്രമല്ല സർക്കാരിന്റെ പരാമപരഗത റവന്യൂ ഇത്തരം വലിയ വികസന സ്വപ്നങ്ങൾക്ക് പര്യാപ്തവുമല്ല.

ഈ പരിമിതി മനസ്സിലാക്കിയാണു വികസന കാര്യങ്ങൾക്കായി സ്വകാര്യ ഫണ്ട് ലക്ഷ്യം വച്ച് പ്രത്യേക ദൗത്യ സംവിധാനമെന്ന തരത്തിൽ (കിഫ്ബി) തോമസ് ഐസക് രൂപം നൽകിയത്. അന്ന് നിക്ഷേപിക്കുന്ന പണം വകമാറ്റി ചെലവാക്കി എന്ന ഉറപ്പു നൽകാനാണു കിഫ്ബി രൂപീകരിച്ചതെന്നുള്ളത് സത്യമാണ് എന്നിട്ടും നിക്ഷേപം വന്നില്ല.

എന്നാൽ അവിടെയും കാര്യമായ പുരോഗതിയുണ്ടായില്ല കാരണം വൻകിട നിക്ഷേപകർക്ക് അത് ആകർഷകമായി തോന്നിയില്ല എന്നത് തന്നെ. ഈ പ്രതിസന്ധി മറികടക്കുകയായിരുന്നു പ്രവാസി മലയാളികളിലൂടെയും കെ എസ എഫ് യിലൂടെയും. കുറേക്കൂടി പ്രായോഗിക ബുദ്ധിയാണ് ഐസക്ക് ഈ കാര്യത്തിൽ ഉപയോഗിച്ചത്. കേരളത്തോടു താൽപര്യമുള്ള വിദേശ മലയാളികളെയാണു ലക്ഷ്യം വയ്ക്കുന്നത്. രണ്ടാമതു നിക്ഷേപിക്കുന്ന പണത്തിനു സർക്കാർ ബോണ്ട് നൽകുന്നുവെന്നുള്ളതും. അതായത് നിക്ഷേപകർക്കു പണത്തിനു ബാങ്ക് നിക്ഷേപം പോലെ മുതലിനും പലിശയ്ക്കും ഗാരന്റി ലഭിക്കുന്നു എന്നർഥം. ഈ പണം ഓരോ പദ്ധതിയിലേക്കും യഥാവിധി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനായി . ഓഡിററിംഗും നടത്താണ് തീരുമാനമാകുകയായിരുന്നു. കിഫ്ബിയുടെ ഓഡിറ്ററായി സി&എജിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രൊപ്പോസൽ അയക്കണമെന്നാവശ്യപ്പെട്ട് 2006 ജനുവരി 7ന് എജി കത്തിന് മറുപടിയായിട്ട അന്നത്തെ യുഡിഎഫ് സർക്കാർ അവരുടെ നിലപാട് വ്യക്തമാക്കുന്ന രേഖ കഴിഞ്ഞ ദിവസം തോമസ് ഐസക് തന്നെ പുറത്തുവിട്ടിരുന്നു.
മാത്രമല്ല യു ഡി എഫ് സർക്കാരിന് ഇത് സംബന്ധിച്ചുള്ള അഭിപ്രായവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട് . ഫണ്ട് സ്കീമിന്റെ 16(6) വ്യവസ്ഥ പ്രകാരം ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റാണ് വിഭാവനം ചെയ്തിട്ടുള്ളതെങ്കിലും. അങ്ങനെ ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകൾ ഓഡിറ്റ് റിപ്പോർട്ട് സഹിതം സി&എജിക്ക് അയക്കണമെന്നായിരുന്നു വ്യവസ്ഥ. അതു പ്രകാരമുള്ള ഓഡിറ്റ് റിപ്പോർട്ട് സിഎജിയ്ക്ക് അയച്ചു കൊടുക്കുകയും അഭിപ്രായം തേടുകയും ചെയ്തിരുന്നു. സിഎജിയുടെ അഭിപ്രായം വൈകിയപ്പോൾ തുടർച്ചയായി ഓർമ്മക്കുറിപ്പുകൾ അയച്ചതായും അദ്ദേഹം പറയുന്നു. ഈ അവസരത്തിലാണ് കിഫ്ബിയുടെ ഓഡിറ്ററായി സി&എജിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രൊപ്പോസൽ വേണമെന്ന ആവശ്യം സിഎജി ഉയർത്തിയത്. അതിന്റെ മറുപടിയായിട്ടാണ് കിഫ്ബിയുടെ ഓഡിറ്റ് സി&എജിയെ ഏൽപ്പിക്കുന്ന പ്രശ്നമേ ഇപ്പോൾ ഉദിക്കുന്നില്ലെന്നുള്ള മറുപടി നൽകിയത്.

Read Also  സച്ചിൻ നെഹ്‌റു ട്രോഫി വള്ളം കളിയിൽ മുഖ്യാഥിതി


എന്നാൽ പിന്നീട് വന്ന എൽഡിഎഫിന്റെ നിലപാട് അതല്ല. സി&എജി ഓഡിറ്റ് വേണ്ടായെന്ന നിലപാട് അന്നും ഇന്നും സ്വീകരിച്ചിട്ടില്ലയെന്നും . കിഫ്ബിക്ക് സംസ്ഥാന സർക്കാർ സഹായം നൽകുന്നതുകൊണ്ട് പരിശോധന നടത്താനുള്ള എല്ലാ അധികാരങ്ങളും സി&എജിക്ക് ഉണ്ട്. അത് ആർക്കും തടയാൻ കഴിയില്ല. എല്ലാ വരവു-ചെലവു കണക്കുകളും പരിശോധിക്കാം. ആ പരിശോധന നടക്കുന്നുണ്ട്. റിപ്പോർട്ടും നൽകുന്നുണ്ട്.
ഇതാണ് ഇപ്പോൾ തിരിഞ്ഞു കൊത്തിയതും യു ഡി എഫ് കാലം മാറ്റിചവുട്ടിയതും.
നിക്ഷേപനിരക്കിനെ ചൊല്ലിയുണ്ടായ വിവാദത്തിലും അത്രമേൽ കഴമ്പില്ലെന്നുള്ളതാണ് വാസ്തവം. കിഫ്ബിയുടെ മസാല ബോണ്ട് നിരക്കായ 9.723 ശതമാനം എന്നത് ഡോളറിലേക്ക് പരിവർത്തന പെടുത്തുമ്പോഴാകട്ടെ കിട്ടുന്നത് 4.68 ശതമാനം മാത്രം. ഏതുതരത്തിൽ നോക്കിയാലും അന്നുകിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കിഫ്ബിക്ക് വിദേശധനകാര്യവിപണിയിൽ നിന്ന് പണം കിട്ടിയത് എന്നാണു ഇത് വ്യക്തമാക്കുന്നത്.
ഇങ്ങനെ മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടിയിയുടെ 90 ശതമാനവും വിനിയോഗിച്ചുകഴിഞ്ഞതായും . ഈ വിനിയോഗവിവരകണക്കുകൾ റിസർവ് ബാങ്കിനെ എല്ലാ മാസവും(FORM ECB 2 FILING) അറിയിക്കുന്നുണ്ടെന്നുംതോമസ് ഐസക് തന്നെ അറിയിക്കുന്നു.
എന്തായാലും കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നമുക്കു കിട്ടിയ സൗകര്യങ്ങൾ ഈ വിമര്ശനങ്ങൾക്കിടയിൽ പരിശോധിക്കേണ്ടതാണ്. മെച്ചപ്പെടുന്ന സ്കൂളുകൾ, ആശുപത്രികൾ, പരിശോധനാ ഉപകരണങ്ങൾ, പുതിയ പാലങ്ങൾ, റോഡുകൾ, തീരദേശത്തുകൂടിയും മലയോര ഹൈവേകൾ, ലൈഫ് മിഷൻ പദ്ധതി, വരാൻ പോകുന്ന കെഫോൺ നെറ്റ്‌വർക്ക്, അങ്ങനെ പലതും –
അപ്പോൾ വീണ്ടും സംശയമുയരുന്നു. ഇത് കേരളത്തെ വലിയ കടക്കെണിയിലാക്കില്ലേ? കടം തിരിച്ചടയ്ക്കാനായി വേണ്ട സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഉദാഹരണമായി വാഹനനികുതിയുടെ / റോഡ് ടാക്സിന്റെ നേരെ പകുതി കിഫ്ബി ഫണ്ടിലേക്കാണ് ഗവൺമെന്റ് പൂൾ ചെയ്തിരിക്കുന്നത്. കൂടാതെ ഓരോ ലിറ്റർ പെട്രോളിനും മേൽ ലഭിക്കുന്ന ഒരു രൂപ സെസും ഇതിനായി പോകുന്നു. ഇതെല്ലാം പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ വ്യക്തമായ ഓഡിറ്റിങ് ഉണ്ട്. ഏതു പദ്ധതിയിൽ ഇൻവെസ്റ്റ് ചെയ്യണം എന്നു തീരുമാനിക്കാനായി, ഫണ്ട് മാനേജ്മെന്റിനായും പ്രൊഫഷണൽസ് അടങ്ങുന്ന ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ (FTAC) ഉണ്ട്. ചുരുക്കത്തിൽ അടുത്ത ഇരുപതുവർഷംകൊണ്ട് അടച്ചുതീർക്കാനാവുന്ന പണംകൊണ്ട് നമ്മൾ ഏതാണ്ട് അറുപതിനായിരം കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ഇപ്പോഴേ നടത്തുന്നത്. ഇനിവരുന്ന ഭരണാധികാരികൾ ആരായാലും ശരി ഇതിലൂടെ കടന്നു പോയാൽ കടം ഒരു ബാധ്യതയായി വരില്ല എന്ന് തന്നെയാണ് കിഫ്‌ബി നൽകുന്ന സൂചന.

Spread the love