Monday, January 17

യന്ത്രമനുഷ്യകൊലയാളികള്‍ അപകടകാരികളാകും മുമ്പ് നിരോധിക്കണം ഐക്യരാഷ്ട്രസഭയോട് ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ അപേക്ഷ

യന്ത്രമനുഷ്യക്കൊലയാളികള്‍ അങ്ങേയറ്റം അപകടകാരികളാകുന്നതിന് മുമ്പ് അവയെ നിരോധിക്കാനുള്ള കരാര്‍ രാജ്യങ്ങള്‍ തമ്മിലുണ്ടാവണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തക. ഐക്യരാഷ്ട്രസഭയില്‍ ഈ വിഷയം പരിഗണനയ്ക് വന്നപ്പോഴാണ് ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ നിര്‍മ്മിതബുദ്ധി (Artificial intelligence) ഉപദേശകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ റാഷാ അബ്ദുള്‍ റഹീം അഭ്യര്‍ത്ഥന നടത്തിയത്. യന്ത്രമനുഷ്യക്കൊലയാളികള്‍ കൂടുതല്‍ കാലം ശാസ്ത്രനോവലുകളുടെ സാമഗ്രിയായിരിക്കില്ല എന്നാണ് റാഷാ അഭിപ്രായപ്പെട്ടത്.

സാമ്പ്രദായിക ആയുധങ്ങളെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷനിലാണ് അംഗങ്ങള്‍ യന്ത്രമനുഷ്യക്കൊലയാളികളെ പറ്റി ആശങ്ക പങ്കു വെച്ചത്. അന്തിമമായി മനുഷ്യനിര്‍ദ്ദേശപ്രകാരമല്ലാതെ കൊല ചെയ്യുന്ന ഇവ അവിടെ വിമര്‍ശനം ചെയ്യപ്പെട്ടു.

നിര്‍മ്മിതബുദ്ധിയാല്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളിലെ സ്വനിയന്ത്രിത തോക്കുകള്‍ക്ക് ലക്ഷ്യത്തെ സ്വയം തീരുമാനിക്കാം. സാങ്കേതികതകൊണ്ട് ആയുധനിര്‍മ്മാണമേഖല അന്താരാഷ്ട്ര നിയമങ്ങളെ കടന്നു പോവുകയാണ്  അതിനാല്‍ ഇത്തരം അപകടകരമായ ആയുധങ്ങളുടെ വ്യാപനം അവ അങ്ങേയറ്റം എത്തും മുമ്പേ തടയുന്നതിന് രാജ്യങ്ങള്‍ കൂടിച്ചേരണം എന്നാണ് ഇതേപ്പറ്റി ഉയരുന്ന ആവശ്യം.

Spread the love