Thursday, January 20

ഫീസ് കൊടുക്കാത്തതിന് സ്കൂൾ അധികൃതർ കുട്ടികളെ പൂട്ടിയിട്ടു

ഫീസ് കൊടുക്കാത്തതിന് അധികൃതർ കുട്ടികളെ സ്കൂളിൽ പൂട്ടിയിട്ടു. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് 16 പെൺകുട്ടികളെ പൂട്ടിയിട്ടത്. രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്‌കൂളിലെ ബേസ്‌മെന്റില്‍ ആണ് കുട്ടികളെ പൂട്ടിയിട്ടത്.

‘ഫീസ് കൊടുത്തില്ലെന്ന കാരണത്താല്‍ കുട്ടികളെ ബേസ്‌മെന്റില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഞാന്‍ ഫീസ് അടച്ചതാണ്, എന്നിട്ടും എന്റെ മകളെയും ശിക്ഷിച്ചു. വിശന്നും ദാഹിച്ചും ചൂടത്ത് തളര്‍ന്നിരുന്നു കുട്ടികള്‍. ഫീസ് അടച്ചതിന്റെ രേഖകള്‍ കാണിച്ചപ്പോള്‍ പോലും പ്രിന്‍സിപ്പാള്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല.’- സിയാ ഉദ് ദീന്‍ കുട്ടിയുടെ രക്ഷിതാവ്.

വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന്‌ പോലീസ് അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Spread the love
Read Also  സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 1,393 സ്‌കൂളുകള്‍ പ്രവർത്തിക്കുന്നു