Thursday, January 20

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ; കിങ്ക്രി ദേവിയെ ഓർമ്മിക്കാം

ചിലരുടെ ജീവിതം അവിശ്വസനീയവും സമാനതകൾ ഇല്ലാത്തതുമാണ്. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അതിൽ നേതൃത്വ പരമായ പങ്ക് വഹിച്ച സ്ത്രീകളുടെ എണ്ണം തുലോം കുറവായിരിക്കും. എന്നാൽ ജനകീയ പരിസ്ഥിതി പോരാട്ടങ്ങളിൽ ഒരു കാലത്ത് തലയെടുപ്പോടെ നിന്ന ഒരു ആക്ടിവിസ്റ്റ് ഉണ്ടായിരുന്നു. പേര് കിങ്ക്രി ദേവി.1925ൽ ഹിമാചലിലെ സിർമൗർ ജില്ലയിലെ ഒരു ദളിത് കർഷക കുടുംബത്തിൽ ജനനം.തികഞ്ഞ ദാരിദ്രത്തിൽ ജനിച്ചതിനാൽ ചെറുപ്രായത്തിലെ വീട്ട് ജോലി ചെയ്യുവാൻ നിർബന്ധിതായ അവർക്ക് അക്ഷരഭ്യാസം നേടുവാൻ കഴിഞ്ഞില്ല.

ഒരു തൂപ്പുകാരിയായി ജീവിതം തുടങ്ങിയ കിങ്ക്രി ദേവി ജോലി ചെയ്യുന്ന സ്ഥലത്ത് അനധികൃതമായ ചുണ്ണാമ്പുകല്ല് ഖനനവും പാറപൊട്ടിക്കലും തകൃതിയായി നടന്നു വന്നിരുന്നു.പരിസ്ഥിതിയെ കാർന്നുതിന്നുന്ന ക്വാറി മാഫിയകളുടെ പ്രവർത്തനങ്ങൾ അവരുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി.

നെൽപ്പാടങ്ങളും മലനിരകളും കൊണ്ട് സമ്പന്നമായ തന്റെ പ്രദേശത്തെ ആവാസവ്യവസ്ഥ മൂലധനശക്തികളുടെ നീരാളിപ്പിടുത്തതിൽ വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന കാഴ്ച കണ്ടില്ലെന്ന് നടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അശാസ്ത്രീയ ഖനനത്തിനെതിരെ നാട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് കിങ്ക്രി ദേവി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി കേസ് തള്ളുകയാണുണ്ടായത്..തോറ്റു പിന്മാറുവാൻ കൂട്ടാക്കാതെ ആ വനിത ഹൈക്കോടതിക്ക് മുൻപിൽ 19 ദിവസം നീണ്ട നിരാഹാര സമരം പ്രഖ്യാപിച്ചു.

അവരുടെ നിശ്ചയദാർഢ്യവും പോരാട്ട വീര്യവും ഫലം കാണുക തന്നെ ചെയ്തു.1987 ൽ പാറ ഖനനം സ്റ്റേ ചെയ്യപ്പെട്ടു. ക്വാറിയുടമകൾ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിജയം കിങ്ക്രി ദേവിക്കൊപ്പം നിന്നു. ഈ ഐതിഹാസിക സമരംഅവരെലോകശ്രദ്ധയിൽ കൊണ്ടുവന്നു.1995-ൽ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തിലേക്ക് അവർ ക്ഷണിക്കപ്പെട്ടു. പിന്നീട് വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തനങ്ങളിലും ഗണ്യമായ സംഭാവനകൾ നൽകിയ അവർക്ക് 1999 ൽ സ്ത്രീശക്തി അവാർഡ് ലഭിക്കുകയു ണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹ്യപ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച കിങ്ക്രി ദേവി 2007 ഡിസം: 30 ന് 82 മത്തെ വയസ്സിൽ അന്തരിച്ചു.

Spread the love
Read Also  കെ ആർ ഗൗരി കൊടുങ്കാറ്റായ നിലപാടുകളുടെ ഒരു നൂറ്റാണ്ട്

19 Comments

Leave a Reply