Monday, August 10

ഈ സർക്കാരിനെ താഴെയിറക്കുക ;കർഷകർ വീണ്ടും ലോങ്‌ മാർച്ചുമായി കിസാൻ സഭ

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളുടെ ഭാഗമായി ജീവിക്കാൻ പെടാപാട് പെടുന്ന കർഷകർ നിരവധി തവണ സമരങ്ങളുമായി ഭരണകൂടത്തിന്റെ മുന്നിലെത്തിയിരുന്നു. എന്നാൽ അധികാരത്തിന്റെ തിമിരം ബാധിച്ച കേന്ദ്ര സർക്കാർ ഇവരെ തിരിഞ്ഞു നോക്കാൻ തയ്യാറായിരുന്നില്ല. വായ്പ എടുത്തും കടം മേടിച്ചും കൃഷി നടത്തി അതിന് വേണ്ടത്ര വില ലഭ്യമല്ലാതെ കർഷകർ ആത്മഹത്യ ചെയ്യുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് വീണ്ടും കർഷകരുടെ ലോങ്‌ മാർച്ച് വരുന്നത്.

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ ആണ് കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകരുടെ ലോങ്‌ മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ചിൽ പങ്കെടുക്കാനെത്തിയ കർഷകരെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തടഞ്ഞതിനെത്തുടർന്ന് മാർച്ച് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

നാസിക്കിൽനിന്നു മുംബൈയിലേക്കു 180 കി.മീ മാർച്ചിനായി ആദിവാസികളും കർഷകരും ഉൾപ്പെടെ 50,000 ലേറെ പേരാണ് എത്തിയിട്ടുള്ളത്. 9 ദിവസം കൊണ്ട് മാർച്ച് മുംബൈയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ലോങ്‌ മാർച്ചിൽ കർഷകരുടെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് കിസാൻ സഭ സമരം അവസാനിപ്പിച്ചത്. എന്നാൽ കർഷകരുടെ ആവശ്യങ്ങൾ ഒന്നുപോലും അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും ലോങ്‌ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാർ ചതിച്ചെന്ന് ആരോപിച്ചു മഹാരാഷ്ട്രയിലെ 23 ജില്ലകളിലുള്ള കർഷകരാണു പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. ഇന്നു തുടങ്ങുന്ന മാർച്ച്, സ്വാതന്ത്ര്യ സമര പോരാളി ചന്ദ്രശേഖർ ആസാദിന്റെ 88–ാം ചരമദിനമായ 27ന് മുംബൈയിൽ സമാപിക്കും.

കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളുക, ഉല്‍പ്പന്നങ്ങള്‍ക്കു താങ്ങുവില നിശ്ചയിക്കുക, പെന്‍ഷൻ, ജലസേചന സൗകര്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ ലോങ്‌ മാർച്ച്.

Spread the love
Read Also  സുഡാൻ വിപ്ലവത്തിലെ മുൻ നിര സ്ത്രീ പോരാളികൾ

Leave a Reply