Saturday, January 29

ഡല്‍ഹിയില്‍ വന്‍ കര്‍ഷക റാലി, ഭക്ഷ്യസുരക്ഷയും 18000 രൂപ അടിസ്ഥാനശമ്പളവും ലഭ്യമാക്കുക

ലക്ഷക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ഒത്തു ചേര്‍ന്ന് ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് നിന്നും കിസാന്‍-മസ്ദൂര്‍ സംഘര്‍ഷ് റാലി തുടങ്ങി. രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും ചൊവ്വാഴ്ച മുതല്‍ വന്നു ചേര്‍ന്ന പ്രവര്‍ത്തകര്‍ രാംലീലാ മൈതാനത്ത് ഒത്തു ചേരുകയായിരുന്നു. റാലി പാര്‍ലമെന്‍റ് സ്ട്രീറ്റ് വഴി ജന്തര്‍ മന്തറിലെത്തും.

തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുക, കുറഞ്ഞ ശമ്പളം 18000 രൂപയാക്കി നിശ്ചയിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഒരു കോടി വരുന്ന അംഗന്‍ വാടി ടീച്ചര്‍മാരെയും ആശാ വര്‍ക്കേഴ്സിനെയും തൊഴില്‍പരമായി അംഗീകരിക്കുക മുതലായവയാണ് പ്രതിരോധക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. തനിക്ക് മാസം വെറും 1000 രൂപയാണ് പ്രതിഫലം കിട്ടുന്നതെന്നാണ് മധ്യപ്രദേശില്‍ നിന്നും വന്ന ആശാ വര്‍ക്കര്‍ പറഞ്ഞത്.

സി.ഐ.ടി.യു, എ.ഐ.കെ.എസ്, എ.ഐ.എ.ഡബ്ല്യു,യു മുതലായ സംഘടനകളാണ് റാലി സംയുക്കമായി റാലി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ മഹാരാഷ്ട്രയില്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക. അടിസ്ഥാനവില ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ വന്‍ മാര്‍ച്ച് നടത്തിയിരുന്നു.

Spread the love