Friday, May 27

മാണിയ്‌ക്കെതിരായ തുടരന്വേഷണം സര്‍ക്കാര്‍ വിശദീകരണം നല്കണമെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ എം മാണിക്കെതിരായ തുടരാന്വേഷണത്തെ പറ്റി സര്‍ക്കാര്‍ വിശദീകരണം നല്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.

ബാര്‍ കോഴക്കേസില്‍ തുടരാന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിരുന്നോ എന്ന് കോടതി വിജിലന്‍സിനോട് ആരാഞ്ഞു.

എല്‍ ഡി എഫ് കണ്‍വീനറുടെ പരാതിയില്‍ അനുമതി തേടിയിട്ടുണ്ടെന്നാണ് വിജിലന്‍സ് മറുപടി പറഞ്ഞത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്കണമെന്നാണ് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം.

Spread the love
Read Also  ഒരു പാലയും രണ്ടു മാണിയും

Leave a Reply