Monday, May 17

‘ഞാൻ കോഴ വാങ്ങിയത് പാർട്ടിക്കുവേണ്ടിയാണ്’ കെ എം ഷാജിയുടെ ഭീഷണി

 

പാർട്ടി പ്രവർത്തകരോട് തട്ടിക്കയറി കെ എം ഷാജി എം എൽ എ

‘ഞാൻ പണം വാങ്ങിയത്‌ പാർട്ടിക്കുവേണ്ടിയാണ്‌. നിങ്ങൾ കഴിയുംപോലെ നോക്കിക്കോ’–- സ്വന്തം പാർട്ടിയിലെ‌ പ്രവർത്തകരോട്‌ നടത്തിയ ഈ ഭീഷണിയാണ്‌ കെ എം ഷാജിയെ വെട്ടിലാക്കിയത്‌‌. കണ്ണൂർ ജില്ലയിലെ അഴീക്കോട്‌ ഹൈസ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു‌ വിവാദം. തൊട്ടടുത്ത്‌ മീൻകുന്നിൽ ഗവ. ഹൈസ്‌കൂൾ ഉള്ളതിനാൽ ഈ സ്‌കൂളിന് പ്ലസ്‌ടു‌ ലഭിച്ചിരുന്നില്ല. 2011ൽ യുഡിഎഫ്‌ സർക്കാർ വന്നതൊടെ സ്‌കൂളുകാർ ‌ പ്ലസ്‌ടുവിനുള്ള ശ്രമം ഊർജിതമാക്കി. അതേസമയം തന്നെ മാനേജ്‌മെന്റ്‌ കോട്ടയിലെ പ്ലസ്‌ടു അധ്യാപക നിയമനം പൂർത്തിയാക്കി തലവരിപ്പണവും അധികൃതർ വാങ്ങിയിരുന്നു. എന്നാൽ ആ വർഷവും സ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചില്ല. ഇതോടെ അങ്കലാപ്പിലായ സ്‌കൂൾ മാനേജ്‌മെന്റ്‌ മുസ്ലിംലീഗ്‌ പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചു.

ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട ശാഖാ ഭാരവാഹികൾ പ്രതിഫലമായി ഒരു തസ്‌തിക ആവശ്യപ്പെട്ടു. നിയമനം പൂർത്തിയായതിനാൽ ഒരു തസ്‌തികയ്ക്ക്‌ വാങ്ങുന്ന 25 ലക്ഷം രൂപ നൽകാമെന്ന്‌ സ്‌കൂളുകാർ ഉറപ്പും നൽകി. അങ്ങനെ‌ 2014ൽ സ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചു.

പ്ലസ്‌ടു ലഭിച്ചിട്ടും വാഗ്‌ദാനംചെയ്‌ത പണം ലഭിക്കാതായപ്പോൾ ലീഗുകാർ മാനേജരെ സമീപിച്ചു. പണം കൊടുക്കരുതെന്ന്‌ എംഎൽഎ പറഞ്ഞതായി സ്‌കൂളുകാർ മറുപടി നൽകി. മുസ്ലിം മാനേജ്‌മെന്റുകളിൽനിന്നുമാത്രം പണം വാങ്ങിയാൽ മതിയെന്നാന്നായിരുന്നു‌ ഷാജി ഇതിന്‌ നൽകിയ വിശദീകരണം.

Spread the love
Read Also  മലപ്പുറത്ത് ലീഗും സിപിഐയും തമ്മിൽ വ്യത്യാസമില്ലെന്ന് അൻവർ; തന്നെ സിപിഐ തകർക്കാൻ ശ്രമിച്ചു