Monday, January 17

വാടക ചോദിച്ചെങ്കിൽ ആ ഹെലികോപ്റ്റർ നമ്മളങ്ങ് വാങ്ങണം; പഞ്ച് ഡയലോഗുമായി കെ.എൻ.എ. ഖാദർ

നിയമ സഭയിൽ പഞ്ച് ഡയലോഗുമായി ലീഗ് എംഎൽഎ കെ.എന്‍.എ ഖാദര്‍. ‘3000 കോടി രൂപ മുടക്കി പ്രതിമ സ്ഥാപിച്ച കേന്ദ്ര സർക്കാർ 1375 കോടി രൂപ ചിലവഴിച്ച് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സ്വന്തമായി ആപ്പീസുണ്ടാക്കിയ കേന്ദ്രമന്ത്രി നമുക്കൊന്നും തരാന്‍ തയ്യാറാവുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. പ്രളയ ദുരിതാശ്വസത്തിന് എത്തിയ നാവിക സേനയുടെ ഹെലികോപ്റ്റർ വാടക ചോദിച്ചതിനെയും കെഎൻഎ ഖാദർ നിശിതമായി വിമർശിച്ചു. കുറച്ചൂകൂടി തുക നല്‍കി ഹെലികോപ്ടര്‍ വാങ്ങുകയായിരുന്നു ചെയ്യേണ്ടി ഇരുന്നതെന്ന് ഖാദർ പറഞ്ഞു.

‘ഹെലികോപ്ടറിന് വാടക ചോദിച്ച കാര്യം നോക്കുമ്പോള്‍, അത് സത്യമാണെങ്കില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചെയ്യേണ്ട കാര്യം കുറച്ചുകൂടി കാശുകൊടുത്ത് ആ ഹെലികോപ്ടര്‍ വാങ്ങണം സാര്‍, എന്നാ ഇനി വാടകയ്ക്ക് എടുക്കേണ്ടല്ലോ. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാമല്ലോ’ അദ്ദേഹം പറഞ്ഞു.

നവകേരളത്തെക്കുറിച്ചുകൂടി ആലോചിക്കേണ്ട സമയമാണിത്. മലനാട്ടില്‍ ഉരുള്‍പൊട്ടലും ഇടനാട്ടില്‍ വെള്ളപ്പൊക്കവും തീരപ്രദേശത്ത് കടലാക്രമണവും ഇവിടെയെന്നും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മൂന്നും തടയുന്നതിന് പ്രത്യേകമായി പദ്ധതി രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Spread the love
Read Also  വസ്തു വിൽപനക്കാർ ലീഗ് കയ്യടക്കിയിരിക്കുന്നതായി മുസ്ലിം ലീഗ് യുവനേതാവ്

Leave a Reply