Thursday, January 20

കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഡിസംബര്‍ 12ന് തുടക്കം

കൊച്ചി മുസിരിസ് ബിനാലെ 2018 ഡിസംബര്‍ 12 ന് ആരംഭിക്കുമെന്ന് ബിനാലെ ഫൗണ്ടേഷന്‍ അറിയിക്കുന്നു. അന്താരാഷ്ട്രകലാലോകത്തേയ്ക്ക് കേരളത്തെ ആനയിക്കുന്നതാണ് കൊച്ചി മുസിരിസ് ബിനാലെ.

കഴിഞ്ഞ വര്‍ഷം 31 രാജ്യങ്ങളില്‍ നിന്നായി 97 കലാകാരന്മാരായിരുന്നു കൊച്ചി മുസിരിസ് ബിനാലെയില്‍ പങ്കെടുത്തത്. കാണികളായി ആറ് ലക്ഷം പേര്‍ എത്തിയിരുന്നു.

ഈ വര്‍ഷം 138 കലാകാരന്മാര്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 96 പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. സാര്‍ക്ക് രാജ്യങ്ങളിലെ കുട്ടികളുടെ ആറ് വേദികള്‍ ഉണ്ടാകും. പ്രളയദുരിതാശ്വാസത്തിലേക്കുള്ള തുക കണ്ടെത്താനായി പ്രശസ്ത കലാകാരന്മാരുടെ അഞ്ച് കലാസൃഷ്ടികള്‍ ഈ വര്‍ഷം ലേലം ചെയ്യും.

Spread the love
Read Also  മരണവഴി ; എ എസ് സജിത്ത് എഴുതുന്നു

Leave a Reply