Saturday, January 29

എസ് ഡി പി ഐ യുമായി യാതൊരു രാഷ്ട്രീയധാരണയും ഉണ്ടാകരുതെന്ന് സിപിഐഎം

എസ് ഡി പി ഐ യുമായി യാതൊരു രാഷ്ട്രീയധാരണയും ഇനിയുണ്ടാകരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ശക്തമായ മുന്നറിയിപ്പ് നൽകി. ഇത് ലംഘിക്കുന്ന കീഴ് ഘടകങ്ങൾ നടപടി നേരിടേണ്ടി വരുമെന്നും സെക്രട്ടറി താക്കീത് ചെയ്തു. മഹാരാജാസിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിൻറെ കൊലപാതകത്തിൽ എസ് ഡി പി ഐ ക്കുള്ള പങ്കാണ് ഇപ്പോൾ ഇങ്ങനെ ഒരു തിരിച്ചറിവിൽ പാർട്ടിയെ എത്തിച്ച തെന്നു വേണം കരുതാൻ.

ആർ എസ് എസ് മായും സമാന നിലപാടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജനപിന്തുണയില്ലാത്ത എസ് ഡി പി ഐ യുവുമായി സി പി എം സഖ്യ മുണ്ടാക്കിയെന്നു പറയുന്നത് തന്നെ ശുദ്ധ അസംബന്ധമാണെന്നും കോടിയേരി ദേശാഭിമാനിയിലെഴുതിയ കുറിപ്പിൽ വെളിപ്പെടുത്തുന്നു.

Spread the love
Read Also  അബ്ദുള്ളക്കുട്ടിയെന്ന ന്യൂനപക്ഷ മനുഷ്യൻ മോദിയെന്ന ഹിന്ദുത്വത്തെ വാഴ്ത്തുമ്പോൾ