സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നു.  ചികിത്സാർഥം കോടിയേരി ഇപ്പോൾ ഒരു മാസത്തിലധികമായി അവധിയിലാണു. തുടർചികിത്സക്കായി അവധി നീട്ടി നൽകാനായി അപേക്ഷിച്ചിരിക്കുകയാണു. പകരം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എം വി ഗോവിന്ദനായിരിക്കും.

കോടിയേരി അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. . അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കോടിയേരിയുടെ അവധി. അദ്ദേഹം ഇപ്പോൾ അമേരിക്കയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണു. ചികിത്സ നീളുന്നതിനാൽ അവധി വീണ്ടും നീട്ടുകയാണു.

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ 28-ാം തീയതിയാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. ഹൂസ്റ്റണിലെ ആശുപത്രിയിൽ വിദഗ്ധ പരിശോധനകളും ചികിത്സയും കഴിയുന്നതുവരെയാണു അവധി. ഇനി മടങ്ങുന്നതുവരെ ചുമതല എം വി ഗോവിന്ദനായിരിക്കും

ഒരു മാസത്തേക്കുള്ള അമേരിക്കൻ യാത്രയുടെ സമയപരിധി ഇപ്പോൾ നീട്ടിയിരിക്കുകയാണ്. രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുന്നു എന്നാണ് അന്ന് കോടിയേരിയോട് അടുത്ത വൃത്തങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നത്.

യാത്ര പുറപ്പെടും മുമ്പ് ആവശ്യമെങ്കിൽ അവധി നീട്ടാൻ അന്നേ ആലോചനയുണ്ടായിരുന്നു. രണ്ടാഴ്ചത്തെ മാത്രം അവധിയായതുകൊണ്ട് പാര്‍ട്ടി ചുമതലകൾക്ക് പകരം ആളെ നിയോഗിച്ചിരുന്നില്ല. 

Read Also  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോടിയേരിയുടെ മകനെതിരെ മാനംഭംഗ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here